കാഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ കപ്പാട് പള്ളിപ്പടിക്കൽ വച്ചു വെള്ളിയാഴ്ച്ച രാവിലെ എട്ടേമുക്കാലോടെ സ്കൂട്ടറും ടിപ്പറും കൂട്ടിയിടിച്ചു ഒരാൾക്ക് പരുക്ക്.അപകടത്തിൽ സാരമായി പരിക്കേറ്റ സ്‌കൂട്ടർ യാത്രികൻ കാപ്പാട് വാതല്ലൂർ സെബാസ്റ്റ്യൻ(കുഞ്ഞുമോൻ 48)നെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിയിലെ പ്രാഥമി ക ചികിൽസക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

എലിക്കുളം റോഡിൽ നിന്നും വരികയായിരുന്നു കുഞ്ഞുമോൻ,മെയിൻ റോഡിലേക്ക് പ്രവേശിച്ച സമയത്തു അതുവഴി കടന്നുവന്ന ടിപ്പറിൽ ഇടിക്കുകയായിരുന്നു.റോഡിലേ ക്ക് ഇറക്കി വച്ചിറിക്കുന്ന ഫ്ളക്സ് ബോർഡ് കാഴ്ച മറച്ചതുകൊണ്ടാണ് അപകടം ഉണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു.