കപ്പാട്: മാർ സ്ലീവ പള്ളിയുടെ കുരിശടിയിലെ നേർച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷ ണം. കുരിശടിയിലെ അകത്തെയും പുറത്തെയും നേർച്ചപ്പെട്ടികളാണ് കുത്തിത്തുറന്ന് മോഷണം നടത്തിയത്. ഉച്ചയോടെ ബസ് കയറാൻ വന്ന യാത്രക്കാരാണ് നേർ ച്ചപ്പെട്ടി കുത്തി തുറന്ന നിലയിൽ കണ്ടത്.  15000 രൂപയോളം മോഷണം പോയതായി ട്ടാണ് കരുതുന്നത്.

കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. എന്നാൽ, കുത്തി ത്തുറന്ന നേർച്ചപ്പെട്ടിയിൽ നിന്ന് ഏതാനും 10 രൂപ നോട്ടുകൾ ലഭിച്ചിരുന്നു. അതിനാ ൽ മോഷണം നടന്നിട്ട് ഒന്നിലധികം ദിവസമായതായി പോലീസ് പറയുന്നു.