നിരവധി ക്രിമിനൽ കേസിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി: കരുതൽ തടങ്കലിലാക്കിയത് മണിമല വെള്ളാവൂർ സ്വദേശിയായ ഗുണ്ടയെ.. 
നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടയെ കരുതൽ തടങ്കലിലാ ക്കി. കോട്ടയം ജില്ലയിലെ അറിയപ്പെടുന്ന ഗുണ്ടയും കൊലപാതകശ്രമം, കവർച്ച, ക്വ ട്ടേഷൻ തുടങ്ങി നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ വെള്ളാവൂർ പള്ളത്തു പാറ കുന്നുംഭാഗം കിഴക്കേകര രമേശ് കുമാറിനെ (രമേശൻ -40)യാണ് ജില്ലാ പൊലീ സ് മേധാവി ഡി.ശില്പയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പ ചുമത്തി കരുത ൽ തടങ്കലിലാക്കിയത്.
കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോട്ടയം ജില്ലാ മജിസ്‌ട്രേട്ട് കൂടിയായ ജില്ലാ കളക്ടറാണ് കാപ്പ ചുമത്തി ഉത്തരവ് പുറത്തിറക്കി യത്. ഇതേ തുടർന്നു രമേശ് കുമാറിനെ മണിമല പൊലീസ് അറസ്റ്റ് ചെയ്ത് വിയ്യൂർ സെ ൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാക്കി. മണിമല, കറുകച്ചാൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ അതിക്രമിച്ചു കയറി വസ്തുവകകൾ നശിപ്പിക്കുക, ദേഹോപദ്രവമേൽപ്പി ക്കുക,  കൂട്ടായ്മ കവർച്ച, കൊലപാതകശ്രമം എന്നീ കുറ്റകൃത്യങ്ങളിൽ പ്രതിയായ രമേ ശ് കുമാറിനെതിരെ കാഞ്ഞിരപ്പള്ളി, കണ്ണൂർ ജില്ലയിലെ കേളകം എന്നീ പോലീസ് സ്റ്റേഷനുകളിൽ സ്ത്രീപീഢന കേസ്സുകളും നിലവിലുണ്ട്.
പത്തനംതിട്ട ചിറ്റാർ പോലീസ് സ്റ്റേഷനിലെ ദേഹോപദ്രവ കേസ്സിലും മണിമല പോലീ സ് സ്റ്റേഷനിലെ നരഹത്യാശ്രമ കേസ്സിലും റിമാന്റിൽ കഴിഞ്ഞുവരവെയാണ് കാപ്പാ നിയമ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടത്. ജില്ലയിലെ ഗുണ്ടകൾക്കും സാമൂഹ്യ വിരുദ്ധർക്കു മെതിരെ ശക്തമായ നടപടികൾ തുടർന്നും സ്വീകരിക്കുന്നതാണെന്ന് ജില്ലാ പൊലീസ് അറിയിച്ചു.