കണമല സർവീസ് സഹകരണ ബാങ്ക് മൂന്നു മാസങ്ങൾക്കു മുമ്പാണ് മേഖലയിലെ കർഷ കരോട് കാന്താരി കൃഷി നടത്താൻ ആഹ്വാനം നടത്തിയത്. ആവശ്യക്കാർക്ക് കാന്താരി ന ൽകുകയും ചെയ്തു. ഒപ്പം കർഷകർ ഉത്പാദിപ്പിക്കുന്ന കാന്താരിക്ക് 250 രൂപ തറവില യും പ്രഖ്യാപിച്ചു. ഇന്നലെ മേഖലയിൽ നിന്നുള്ള കർഷകർ ഉത്പാദിപ്പിച്ച കാന്താരി 250 രൂപ നിരക്കിൽ കണമല സർവീസ് സഹകരണ ബാങ്ക് സംഭരിച്ചു. 53 കർഷകരിൽ നിന്നാ യി 103 കിലോ കാന്താരി ലഭിച്ചു.

മേഖലയിലെ മുതിർന്ന കർഷകൻ ഇഞ്ചിയിൽ കുട്ടിയിൽ നിന്ന് ബാങ്ക് പ്രസിഡന്‍റ് അഡ്വ. ബിനോയി മങ്കന്താനം കാന്താരി ഏറ്റുവാങ്ങി ഉദ്ഘാടനം നിർവഹിച്ചു. ബോർഡ് മെം ബർമാരായ എ.ജെ. ചാക്കോ, ചാക്കോ പി.എ., വർഗീസ് ടി.ഐ., സിബി സെബാസ്റ്റ്യൻ, ആർ. ധർമകീർത്തി, എം.എം. തന്പി, റൂബി ബിനു, ജോയ്സി സണ്ണി, സെക്രട്ടറി വി. ആർ. സജീവ് എന്നിവർ നേതൃത്വം നൽകി.