മുണ്ടക്കയം കണ്ണിമല സർവ്വീസ് സഹകരണ ബാങ്കിനെതിരെ യു ഡി എഫ് നടത്തുന്ന സമരം രാഷ്ട്രീയ പ്രേരിതമാണെന്ന് ബാങ്ക് ഭരണ സമിതി പ്രസിഡണ്ട് പി.എസ് സുരേ ന്ദ്രൻ  അറിയിച്ചു. ബാങ്കിലെ ഒരു ജീവനക്കാരൻ ബന്ധുക്കളുടെ പേരിൽ മതിയായ രേ ഖകൾ ഹാജരാക്കി  വായ്പ എടുക്കുകയും, ചിട്ടി പിടിക്കുകയും ചെയ്തു. ഇത് കൂടിശ്ശിഖ യാക്കിയതോടെ ബാങ്ക് ഭരണ സമിതി നിയോഗിച്ച ഉപസമിതി ഇത് പരിശോധിക്കുക യും കുടിശിഖ അടയ്ക്കാനാവശ്വപ്പെടുകയും ചെയ്തതുമാണ്. കുടിശിഖ അടയ്ക്കാതെ വന്നതോടെ ബാങ്ക് ഭരണ സമിതി യോഗം  ചേർന്ന് ഈ ജീവനക്കാരെനെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. ബാങ്ക് സുരക്ഷിതമാണെന്നും, സഹകാരികളുടെ നിക്ഷേപങ്ങൾ സുരക്ഷിതമാണെന്നും  ആശങ്ക വേണ്ടെന്നും ബാങ്ക് പ്രസിഡണ്ട് അറിയിച്ചു.

ബാങ്കിനെതിരെ പ്രതിഷേധം  നടത്തി നിക്ഷേപകരെയും സഹകാരികളേയും തെറ്റി ധരിപ്പിക്കുന്ന പരിപാടികളിൽ നിന്നും യുഡിഎഫ് നേതൃത്വം പിൻമാറണമെന്ന് ബാങ്ക് ഭരണ സമിതി ആവശ്യപ്പെട്ടു.