കണ്ണിമല: സഹകരണ ബാങ്കില്‍ നിന്നും കോടികണക്കിനു രൂപ തട്ടിയെടുത്ത സംഭ വം;സസ്‌പെന്‍ഷനിലായ ജീവനക്കാരന്റെ ബന്ധു പരാതിയുമായി പൊലീസില്‍.താ ന്‍ അറിയാതെ തന്റെ പേരില്‍ ക്രമക്കേട് നടത്തി  വായ്പയെടുത്ത സംഭവത്തില്‍ സസ്‌ പെന്‍ഷനിലായ ജീവനക്കാരന്റെ ബന്ധുവാണ് മുണ്ടക്കയം പൊലീസില്‍ പരാതിയുമാ യി രംഗത്ത് വന്നിരിക്കുന്നത്. കണ്ണിമല സഹകരണ ബാങ്കിലെ മുന്‍ബ്രാഞ്ചുമാനേജര്‍ കൂടിയായ പൊന്‍കുന്നം സ്വദേശിക്കെതിരെയാണ് ബന്ധു മണിമല സ്വദേശി പരാതി നല്‍കിയിരിക്കുന്നത്. ബാങ്കില്‍ ജോലി ചെയ്യുന്നതിനിടെ ഒരേ സ്ഥലം ഈടാക്കി കാ ണിച്ചു വിവിധയാളുകളുടെ പേരില്‍ ചിട്ടി വാങ്ങിയെടുക്കുകയായിരുന്നു.
എന്നാല്‍  ചിട്ടി കുടിശിഖക്ക്  ബാങ്ക് നോട്ടീസ് ലഭിച്ചതോടെയാണ് പലരും വിവരം അ റിയുന്നത്. ഇതോടെ ബാങ്ക് ഭരണ സമിതി ഇടപെട്ടു ജീവനക്കാരനെ സസ്‌പെന്‍ഡ് ചെ യ്യുകയും ഇയാളുടെ ചില ബന്ധുക്കളുടെ പേരില്‍ഉളള വസ്തു ഈടായി വാങ്ങുകയും ചെയ്തിരുന്നു.  തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഒരു കോടിയിലധികം രൂപ യുടെ ക്രമക്കേട് നടത്തിയതെന്ന് കണ്ടെത്തിത്.എന്നാല്‍ ഈടായി വാങ്ങിയ സ്ഥലം അ ടക്കം നല്‍കാനാവില്ലന്ന നിലപാടിലാണ് ബന്ധുക്കളെന്നറിയുന്നു.. ബാങ്കിനു തുക കാ ര്യമായി വാങ്ങിയെടുക്കാനും കഴിഞ്ഞിട്ടില്ല.സഹകരണ വകുപ്പ് അന്വേഷണം നട ത്തിവരുന്നതിനിടയിലാണ്  ജീവനക്കാരന്റെ ബന്ധു പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത്. സംഭവവുമായി ബന്ധപെട്ടു പൊലീസ് അന്വേഷണം ആരംഭി ച്ചു.