കാഞ്ഞിരപ്പള്ളി  :  കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് 2017-18 വാര്‍ഷിക പദ്ധതിയി ല്‍ 12 ലക്ഷം രൂപയുടെ സൗജന്യ കണ്ണു പരിശോധനാ ക്യാമ്പും, അര്‍ഹരായവര്‍ക്കുള്ള കണ്ണട വിതരണവും നടത്തി.  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്ക ക്കുഴി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ജോയി കണ്ണട വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന പാറത്തോട്ടില്‍ – 122 ഉം, എരുമേലിയില്‍ – 122 ഉം, കൂട്ടിക്കലില്‍ – 144 ഉം, മുണ്ടക്കയത്ത് – 80 ഉം, കാഞ്ഞിരപ്പള്ളിയില്‍ – 219 ഉം, മണിമലയില്‍ – 104 ഉം, കോരുത്തോട്ടില്‍ – 110 ഉം കണ്ണടകളാണ് വിതരണം നടത്തിയത്.   ആകെ – 901 കണ്ണടകളാണ് വിതരണം നടത്തിയത്.  പഞ്ചായത്തുതലത്തില്‍ ജില്ലാ മെഡി ക്കല്‍ ടീമിന്റെ നേതൃത്വത്തില്‍ നടന്ന മെഡിക്കല്‍ ക്യാമ്പില്‍ നിന്നുമാണ് കണ്ണടയുടെ ഗുണ ഭോക്താക്കളെ തെരഞ്ഞെടുത്തത്.  60 വയസ്സിനു മുകളിലുള്ളവരാണ് സൗജന്യ ക്യാമ്പില്‍ പങ്കെടുത്തത്.

ഏകദേശം 1000-ത്തോളം രൂപ വിലവരുന്ന നല്ല ഗുണമേന്മയേറിയ കണ്ണടകളാണ് വിതര ണം നടത്തിയത്.  കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള എരുമേലി ആരോ ഗ്യ വകുപ്പിന്റെ ഉദ്യോഗസ്ഥരാണ് പ്രസ്തുത പരപാടികള്‍ക്ക് നേതൃത്വം നല്‍കിയത്.  കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ മുഖ്യപ്രഭാഷണം നടത്തി.   ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍മാരായ അഡ്വ. പി.എ. ഷെമീര്‍, റോസമ്മ ആഗസ്തി, ഡോ. പി. വിനോദ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.വി. ജോയി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.എം. ജോസഫ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിജു തുടങ്ങിയവര്‍ പ്രസംഗിച്ചു.