കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി വികസന മുരടിപ്പിലാണെന്നും ഇവിടുത്തെ ഓഫീ സുകള്‍ പൊന്‍കുന്നത്തേക്ക് എംഎല്‍എ മാറ്റുകയാണെന്നും മറ്റും ആരോപിച്ചവര്‍ക്ക് മറുപടിയായി ഡോ. എന്‍. ജയരാജ് എംഎല്‍എ. കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷന് മൂന്നു നിലകളിലായി നിര്‍മാണം നടത്തുന്നതിന് 1.50 കോടി രൂപയാണ് അനുവദിച്ചി രിക്കുന്നത്. ഇതിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കും. കൂടാതെ വര്‍ഷങ്ങളുടെ പഴക്ക മുള്ള പഞ്ചായത്തിനു പകരം എംഎല്‍എയുടെ ആസ്തി വികസനഫണ്ടില്‍ നിന്നും 1.40 കോടി രൂപ ചെലവഴിച്ച് ടൗണ്‍ ഹാളിന് സമീപം പുതിയ കെട്ടിടം നിര്‍മിക്കാന്‍ അനുമതിയായി. ഇതിനായി തുകയും അനുവദിച്ചു. ആധുനിക സൗകര്യത്തോടെയാണ് പഞ്ചായത്ത് കെട്ടിടം നിര്‍മിക്കുന്നത്. കോണ്‍ഫറന്‍സ് ഹാളും ഇതോടൊപ്പമുണ്ടാകും.

കാഞ്ഞിരപ്പള്ളിക്കായി ട്രാഫിക് പോലീസ് സ്റ്റേഷനും അനുവദിക്കാന്‍ ധാരണയായിട്ടു  ണ്ട്. കാഞ്ഞിരപ്പള്ളി ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ബൈപാസി ന്റെ നിര്‍മാണത്തിന്റെ നടപടികളും തുടങ്ങിക്കഴിഞ്ഞു. ബൈപാസിന്റെ പുതിയ അലൈമെന്റ് തയാറാക്കി കളക്ടര്‍ക്ക് നല്‍കിക്കഴിഞ്ഞു. സ്ഥലം നഷ്ടപ്പെടുന്നവര്‍ക്കു ള്ള തുക ഉടന്‍ നല്‍കും. ബൈപാസിന്റെ പുതിയ സര്‍വേ കഴിഞ്ഞതിനാല്‍ സര്‍വേ കല്ലുകളും ഒരാഴ്ചക്കുളില്‍ സ്ഥാപിക്കും. ഇതിനായി സര്‍വേകല്ലുകള്‍ ഇറക്കുന്നതി നുള്ള നടപടികള്‍ പൂര്‍ത്തിയായതായി എംഎല്‍എ പറഞ്ഞു. ഒരാഴ്ച മുന്പാണ് 90 ലക്ഷം രൂപ ചെലവഴിച്ച് ബസ് സ്റ്റാന്‍ഡ് നവീകരിച്ചത്. കാഞ്ഞിരപ്പള്ളിയില്‍ പുതിയ പദ്ധതികള്‍ക്കായി പ്രൊജക്ട് നല്‍കിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു.
പോലീസ് കോംപ്ലക്‌സ് നിര്‍മ്മാണം

കാഞ്ഞിരപ്പള്ളിയില്‍ നിലവിലുള്ള പോലീസ് സ്റ്റേഷന്‍ കെട്ടിടം വളരെയേറെ പഴക്ക മുള്ളതാണ്.ദക്ഷിണേന്ത്യയില്‍ത്തന്നെ അതിപ്രധാനമായ ശബരിമല ഉള്‍െപ്പഴടെയുള്ള പ്രധാന തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ ഉള്‍െപ്പടെയുള്ള സുരക്ഷാ ചുമതലയുള്ള ഡി.വൈ. എസ്.പി,സര്‍ക്കിള്‍ എന്നീ ഓഫീസുകള്‍ ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. അടി സ്ഥാന സൗകര്യങ്ങളുടെ അഭാവത്തില്‍ വീര്‍പ്പുമുട്ടിയിരുന്നു.

ഈ വിഷയം കത്ത് നല്‍കി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍െപ്പടുത്തിയിരുന്നു.അതിന്റെ അടിസ്ഥാനത്തിലാണ് വര്‍ക്കിങ് ഗ്രൂപ്പ് യോഗത്തില്‍ പദ്ധതിക്ക് അംഗീകാരം നല്‍കി യത്. ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ ഭൂരിഭാഗവും കടന്നു പോകുന്ന പ്ര ദേശമായതിനാല്‍ തീര്‍ത്ഥാടനകാലത്ത് അനുഭവെപ്പടുന്ന ഗതാഗതക്കുരുക്ക് പരിഗണി ച്ച് ട്രാഫിക് സ്റ്റേഷനും ഇതോടനുബന്ധിച്ച് സ്ഥാപിക്കും.

2018-19 വര്‍ഷെത്ത പദ്ധതിവിഹിതത്തില്‍ ഉള്‍െപ്പടുത്തി വിവിധ സൗകര്യങ്ങളോടെ പുതിയ കെട്ടിടം പണിയുന്നത് സംസ്ഥാന പോലീസ് ഹൗസിങ് ആന്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ മുഖേനയാണ്. സിവില്‍ സ്റ്റേഷന്‍ പുറകിലായി കിടക്കുന്ന 11.2 സെന്റ് സ്ഥലം മണ്ണെടുത്ത് മാറ്റിഉടന്‍ തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാകുമെ ന്ന് പ്രതീക്ഷിക്കുന്നതായും എം.എല്‍.എ. അറിയിച്ചു. 
കാഞ്ഞിരപ്പള്ളി പഞ്ചായത്തിന് പുതിയ ഓഫീസ് 

കാഞ്ഞിരപ്പള്ളി പഞ്ചായത്തിന് പുതിയ ഓഫീസ് കെട്ടിടത്തിന് ആദ്യഘട്ടമായി 1 കോടി 40 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഡോ.എന്‍.ജയരാജ് എം.എല്‍.എ. അറിയിച്ചു. സമീപഭാവിയില്‍ നഗരസഭയായി മാറ്റം വരുന്ന സാഹചര്യം കൂടി കണ ക്കിലെടുത്തുള്ള സംവിധാനങ്ങളാണ് പ്രസ്തുത കെട്ടിടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആകെ 5 കോടി 72 ലക്ഷം രൂപ ചെലവില്‍ മൂന്നു നിലകളിലായി 21272 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ മൂന്നു ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്.

മുഴുവന്‍ തുകയും എം.എല്‍.എ. ആസ്തിവികസന ഫണ്ടില്‍ നിന്നാണ് ചെലവഴിക്കു ക. പ്രസ്തുത കെട്ടിടത്തില്‍ കോണ്‍ഫറന്‍സ് ഹാളുകള്‍, മിനി ഓഡിറ്റോറിയം, ഓഫീസ് ക്യൂബിക്കിളുകള്‍, മീഡിയ കോണ്‍ഫറന്‍സ് സൗകര്യം എന്നിവ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. നിലവിലെ ടൗണ്‍ ഹാളിന് സമീപത്തായി നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന കെട്ടിടം ചിറ്റാര്‍ പുഴയുടെ വശങ്ങള്‍ കെട്ടി സംരക്ഷിക്കുന്ന ജോലികള്‍ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് അധികൃതര്‍ പൂര്‍ത്തീകരിക്കുന്നതോടെ ആരംഭിക്കാനാകും.