കാഞ്ഞിരപ്പള്ളി: ബിസിനസ് നടത്തി രക്ഷപെട്ട് കളയാമെന്ന് വിചാരിച്ച് ഇങ്ങോട്ടേക്ക എത്തുയാണെങ്കില്‍ മടി നിറയെ അല്ല ചാക്ക് നിറയെ പണവുമായി എത്തണം. അങ്ങനെ യാണ് നിലവിലെ അവസ്ഥ.

കാരണം ടൗണില്‍ മിക്ക സ്ഥലങ്ങളിലും പകിടി ( സെക്യൂരിററി) ഇനത്തില്‍ കടമുറികള്‍ ക്ക് നല്‍കേണ്ട തുകയില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളി ല്‍ പേട്ടക്കവലയില്‍ കടമുറിയക്ക് സെക്യൂരിറ്റി ഇനത്തില്‍ നല്‍കേണ്ടി വന്നത് 5 ലക്ഷം രൂപയാണ്. കൂടാതെ വാടകയായി വാങ്ങുന്നത് 20,000 രൂപ മുതല്‍ 30,000 രൂപ വരെയും. ഇതില്‍ കൂടുതല്‍ സെക്യുരിറ്റിവാങ്ങുന്നവരും ഉണ്ട്. ചെറിയ കട മുറികള്‍ക്ക് ഈ വാടകയാണെങ്കില്‍ വലിയ കടമുറികള്‍ക്ക് എന്താകുമെന്നാണ് കച്ചവടക്കാര്‍ ചോദിക്കുന്നത്.ജി.എസ്.ടിയും നോട്ട് നിരോധനവും മൂലം നട്ടം തിരിയുന്ന ചെറുകിട കച്ചവടക്കാര്‍ക്ക് താങ്ങാനാവില്ല ഈ വാടക വര്‍ദ്ധനവ്. ഇത് മൂലം പല സ്ഥാപനങ്ങളും അടച്ച് പൂട്ടല്‍ ഭീക്ഷണിയിലുമാണ്. അതേ സമയം വാടക ചീട്ടില്‍ തുക കുറച്ച് കാണിച്ച് പഞ്ചായത്ത് ഫീസ് ഇനത്തില്‍ വന്‍ തട്ടിപ്പും നടക്കുന്നുണ്ടെന്നാണ് സൂചന. ഇതച് മൂലം ലക്ഷങ്ങളുടെ നഷ്ടമാണ് പഞ്ചായത്തിന് ഉണ്ടാകുന്നത്.

റ്റീം റിപ്പോര്‍ട്ടേസ് കാഞ്ഞിരപ്പള്ളി….