കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് ജോഷി അഞ്ചനാട്ട്, ക്ഷേമ കാര്യ സ്റ്റാറ്റാന്‍ഡിംങ് കമ്മറ്റി ചെയര്‍മാന്‍ കെ.ആര്‍ തങ്കപ്പന്‍ എന്നിവര്‍ രാജി വെച്ചു. മുന്‍ ധാരണ പ്രകാരമുള്ള രണ്ട് വര്‍ഷം പൂര്‍ത്തിയായതോടെയാണ് ഇവര്‍ രാജി സമര്‍പ്പി ച്ചത്.

ആരോഗ്യ-വിദ്യാഭ്യാസ ചെയര്‍പേഴ്സണ്‍ ബീനാ ജോബി രാജി സമര്‍പ്പിച്ചിട്ടില്ല. അടുത്ത രണ്ട് വര്‍ഷം വൈസ് പ്രസിഡന്റ് സ്ഥാനം കെ.ആര്‍ തങ്കപ്പനും, ക്ഷേമ കാര്യ സ്റ്റാന്‍ഡിംങ് കമ്മറ്റി ചെയര്‍മാനായി ജനപക്ഷാംഗം റിജോ വാളാന്തറ, ആരോഗ്യ-വിദ്യാഭ്യാസ ചെയര്‍ പേഴ്സണായി കേരള കോണ്‍ഗ്രസ് (ബി)അംഗം റോസമ്മ വെട്ടിത്താനം എന്നിവര്‍ ക്ക് നല്‍കാനാണ് ധാരണ.

23 അംഗ പഞ്ചായത്തില്‍ ഇടതുപക്ഷത്തിന് 15 അംഗങ്ങളും യു.ഡി.എഫിന് 7 അംഗങ്ങ ളും ബി.ജെ.പിയക്ക് ഒരു അംഗവുമാണുള്ളത്.