സര്‍ക്കാര്‍ ദുരിതാശ്വാസനിധിയിലേക്ക് ഒരു മാസത്തെ ഓണറേറിയം നല്‍ കാന്‍ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍:തനതു ഫണ്ടില്‍ നിന്നും പത്തുലക്ഷം രൂപ നല്‍കുവാന്‍ തീരുമാനo

സര്‍ക്കാര്‍ ദുരിതാശ്വാസനിധിയിലേക്ക് ഒരു മാസത്തെ ഓണറേറിയം നല്‍കി കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ മാതൃകയായിവുന്നു. മഹാ പ്രളയത്തില്‍ തകര്‍ന്ന നാടിന്റെ പുനര്‍നിര്‍മ്മാണത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ എല്ലാ മെംബര്‍മാരും തങ്ങളുടെ ഒരു മാസത്തെ ഓണറേറിയം നല്‍കുവാന്‍ തീരു മാനിച്ചു.കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തില്‍ 23 മെംബര്‍മാര്‍ ആണുള്ളത്.

ഗ്രാമപഞ്ചായത്തിലെ മെംബര്‍മാരില്‍ 18 പേര്‍ ഒരു മാസത്തെ ഓണറേറിയ മായ ഏഴായിരം രൂപ വെച്ചും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ അവ രുടെ 8,200 രൂപയും വൈസ് പ്രസിഡന്റ് കെ.ആര്‍ തങ്കപ്പന്‍ 10,100 രൂപയും പ്രസിഡന്റ് ഷക്കീല നസീര്‍ 13,200 രൂപയുമാണ് നല്‍കുന്നത്. ഏഴു മാസം കൊണ്ടാണ് ഈ പണം നല്‍കുന്നത്.

കൂടാതെ ഗ്രാമപഞ്ചായത്തു തനതു ഫണ്ടില്‍ നിന്നും പത്തുലക്ഷം രൂപയും നല്‍കുവാന്‍ തീരുമാനിച്ചിട്ടുണ്ട് . സംസ്ഥാനത്തു ആദ്യമായാണ് ഒരു ഗ്രാമ പഞ്ചായത്തില്‍ ഇത്തരമൊ രു മാതൃകാപരമായ തീരുമാനം കൈക്കൊള്ളുന്നത്. മൊത്തം ഓണറേറിയമായ 173900 രൂപ യും തനതു ഫണ്ടില്‍ നിന്നുമു ള്ള 10 ലക്ഷവും ഉള്‍പ്പെടെ മൊത്തം 1173900 രൂപ നല്‍കുവാനാണ് തീരുമാനം

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ കാണിച്ച  നല്ല മാതൃക സംസ്ഥാനമൊട്ടാകെ യുള്ള ഗ്രാമപഞ്ചായത്തുകള്‍ പിന്തുടര്‍ന്നാല്‍ അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി യ്ക്ക് മുതല്‍ക്കൂട്ടാകും. തകര്‍ന്ന നാടിന്റെ പുനര്‍നിര്‍മ്മാണത്തിന് കൈത്താങ്ങാകും.