കാഞ്ഞിരപ്പള്ളി:കഴിഞ്ഞ ഒരു വര്‍ഷമായി നടന്നുവന്ന കത്തോലിക്കാ കോണ്‍ഗ്രസ് ശതാബ്ദി ആഘോഷങ്ങളുടെ രൂപതാതല സമാപനം കാഞ്ഞിരപ്പള്ളിയില്‍ നടന്നു. രാവി ലെ 10.30 ന് സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലില്‍ എകെസിസി മുന്‍ സംസ്ഥാന പ്രസി ഡന്റ് എം. ഡി. ജോസഫ് മണ്ണിപ്പറമ്പിലിന്റെ കബറിടത്തില്‍ നിന്നും രൂപതാ പ്രസിഡ ന്റ് ജോമി ഡോമിനിക് കൊച്ചുപറമ്പില്‍,ജനറല്‍ സെക്രട്ടറി റെജി ജോസഫ് കൊച്ചുകരി പ്പാപറമ്പില്‍ എന്നിവര്‍ക്ക് രൂപതാ വികാരി ജനറാള്‍ ഫാ. ജസ്റ്റിന്‍ പഴയപറമ്പില്‍ ദീപശി ഖ കൈമാറിയാണ് പരിപാടികള്‍ ആരംഭിച്ചത്.

സമാപന പരിപാടികളുടെ ഭാഗമായുള്ള ഛായാചിത്ര,ശതാബ്ദി ജ്വാലാ, പതാക പ്രയാണ ങ്ങള്‍ വൈകിട്ട്കാഞ്ഞിരപ്പള്ളിയില്‍ എത്തി. ദീപശിഖാ പ്രയാണം കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം ഫൊറാനകളിലൂടെ സഞ്ചരിച്ച് വൈകിട്ട് കാഞ്ഞിരപ്പള്ളിയില്‍ എത്തി. കുമ ളി അമരാവതി സെന്റ് ജോസഫ് ദേവാലയത്തില്‍ ഫാ. ഡൊമിനിക് അയലൂപറമ്പിലില്‍ നിന്നും ഛായാചിത്രം ഏറ്റുവാങ്ങി.രൂപതാ സെക്രട്ടറി, ഷാജി മങ്ങാട്ട് നയിച്ച പ്രയാണ വും, മുണ്ടക്കയം ഫൊറോനാ പ്രസിഡന്റ് ചാക്കോച്ചന്‍ വെട്ടിക്കാട്ടിന്റെ നേതൃത്തില്‍ അണക്കര ,മുണ്ടക്കയം ഫൊറോനാകളിലുടെ സഞ്ചരിച്ച് എത്തിയ കത്തോലിക്ക കോണ്‍ ഗ്രസ് സ്ഥാപക നേതാവ് നിധീരിക്കല്‍ മാണിക്കത്തനാരുടെ ഛായാ ചിത്ര പ്രയാണവും , പത്തനംതിട്ട,മേരിമാതാ ഫൊറോനാ പള്ളിയില്‍ രൂപതാ വികാരി ജനറല്‍ ഫാ. ജോര്‍ജ്ജ് ആലുങ്കലില്‍നിന്നും പതാക സ്വീകരിച്ച് രൂപതാ സെക്രട്ടറി മനോജ് കല്ലുകുളം,റാന്നി ഫൊറോനാ പ്രസിഡന്റ് ജിന്‍സ് പള്ളിക്കമാലില്‍ എന്നിവരുടെ നേതൃത്വത്തില്‍ നേതൃത്വ ത്തില്‍ എത്തിയ പതാക പ്രയാണവും വൈകിട്ട് കാഞ്ഞിരപ്പള്ളി പേട്ടക്കവലയില്‍ സംഗമിച്ചു.

ആനക്കല്ലില്‍ നിന്നും എത്തിയ ശതാബ്ദി വിളംബര സന്ദേശ യാത്രയും മൂന്നു പ്രയാണങ്ങ ളും സംഗമിച്ച് ബസ് സ്റ്റാന്‍ഡ് ജംക്ഷന്‍, കുരിശുങ്കല്‍ വഴി കത്തീഡ്രല്‍ ഗ്രോട്ടോ ജംക്ഷനില്‍ എത്തി. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ സന്ദേശം നല്‍കി.

രൂപതാ ഡയറക്ടര്‍ ഫാ. മാത്യു പാലക്കുടി, പ്രസിഡന്റ് ജോമി ഡോമിനിക് കൊച്ചുപറ മ്പില്‍, ഗ്ലോബല്‍ സമിതി വൈസ് പ്രസിഡന്റ് സെലിന്‍ സിജോ മുണ്ടമറ്റം, ട്രഷറര്‍ പി. കെ. എബ്രാഹം പാത്രപാങ്കല്‍, പബ്ലിസിറ്റി കണ്‍വീനര്‍ ജെയിംസ് പേരുമാകുന്നേല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.