കോട്ടയം ജില്ലയിലെ ഹോട്ട് സ്പോട്ട് അല്ലാത്ത ഗ്രാമങ്ങളിലെ വ്യാപാര,വാണിജ്യ സ്ഥാപ നങ്ങളുടെ  സമയം ക്രമം പുനക്രമീകരിച്ചു.കോട്ടയം ജില്ലയിലെ വ്യാപാര,വാണിജ്യ സ്ഥാ പനങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴുവരെയാക്കി പുനഃക്രമീകരിച്ചു.റസ്റ്റോറന്‍റുകളിലെ ടേക്ക് എവേ കൗണ്ടറുകളില്‍നിന്നുള്ള ഭക്ഷണസാധ നങ്ങളുടെ വിതരണം രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ നടത്താം.ഓണ്‍ലൈന്‍ ഡോര്‍ ഡെലിവറി രാത്രി പത്തു വരെ അനുവദി ക്കും. പുതിയ സമയക്രമം നാളെ(മെയ് 20) നിലവില്‍ വരും.

കോട്ടയം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങൾ രാവിലെ 7 മണി മുതൽ  വൈകുന്നേരം 7 മണി വരെയെങ്കിലും  തുറന്ന് പ്രവർത്തിക്കുന്നതിന് അനുവദിക്കണമെന്ന വ്യാപാരി വ്യ വസായി സമിതിയുടെ ആവിശ്യത്തിൻ്റെ അടിസ്ഥാനത്തിലാണ്   ജില്ലാ ഭരണകൂടം തുറ ന്ന് പ്രവർത്തിക്കുവാൻ അംഗീകാരം നൽകുകയായിരുന്നു.
പ്രവർത്തന സമയം :
ഹോട്ടലുകൾ ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങൾ
രാവിലെ 07.00 മണി മുതല്‍ വൈകുന്നേരം 07.00 മണി വരെ
ഹോട്ടലുകളും റസ്റ്റോറന്റുകളും
രാവിലെ 07.00 മണി മുതൽ വൈകുന്നേരം 09.00 മണി വരെ സർവ്വീസ് കൗണ്ടറുകൾ പ്രവർത്തിക്കാം. ഹോം പാർസൽ സർവ്വീസ് രാത്രി 10.00 മണി വരെ.