ഓൺലൈൻ വാർത്താ മാധ്യമങ്ങളുടെ പ്രസക്തി നാൾക്കുനാൾ വർധിച്ചു വരുന്ന കാലഘ ട്ടത്തിൽ വലിയ മാറ്റത്തിനുള്ള തയ്യാറെടുപ്പിലാണ് കാഞ്ഞിരപ്പള്ളി റിപ്പോർട്ടേഴ്സും. ലോ ഗോയിലടക്കം ഞങ്ങൾ വരുത്തിയിരിക്കുന്ന മാറ്റങ്ങൾ ഇതിന് തെളിവാണ്. പതിറ്റാണ്ടോ ടടുക്കുന്ന പാരമ്പര്യം മുറുകെ പിടിച്ചു കൊണ്ടാണ് ഓരോ മാറ്റങ്ങളും ഞങ്ങൾ നടപ്പാ ക്കാനൊരുങ്ങുന്നത്.ജൂലൈ 1 മുതൽ പുതിയ രൂപത്തിൽ കാഞ്ഞിരപ്പള്ളി റിപ്പോർട്ടേഴ്സ് നിങ്ങളുടെ മുൻപിലെത്തും.ഓരോ വാർത്തകൾക്കും അവതാരകർ എത്തുന്നു എന്നതാ ണ് ഇതിൽ ഏറ്റവും പ്രധാനം.
മാത്രവുമല്ല കൂടുതൽ വാർത്തകളും ദൃശ്യങ്ങൾ സഹിതമാകും നിങ്ങളുടെ മുൻപിലേ ക്കെത്തിക്കുക.ഇതിൻ്റെ ട്രയൽ റൺ നടന്നു വരികയാണ്. എൻ്റെ വാർത്ത എന്ന പു തിയ പരിപാടിക്കും ഞങ്ങൾ ഇതോടൊപ്പം തുടക്കം കുറിക്കുകയാണ്. നിങ്ങൾ കണ്ടെ ത്തുന്ന വാർത്തകൾ നിങ്ങൾ തന്നെ റിപ്പോർട്ട് ചെയ്യുന്നു എന്നതാണ് ഇതിൻ്റെ പ്രത്യേക ത. ഇതിനായി ദൃശ്യങ്ങളും വാർത്തകളും ഞങ്ങൾക്ക് വാട്സ് ആപ്പിലോ, മെയിൽ ഐ ഡിയിലോ അയച്ചു തന്നാൽ മതിയാകും. റിപ്പോർട്ടേഴ്സിൻ്റെ എഡിറ്റോറിയൽ സെക്ഷൻ അത് പരിശോധിച്ച് പ്രക്ഷേപണ യോഗ്യമെങ്കിൽ അത് പ്രേക്ഷകരിലെത്തിക്കും.
ഫേസ്ബുക്ക് പേജിലൂടെ പ്രധാന സംഭവങ്ങളുടെ തത്സമ സമയ സംപ്രേക്ഷണം ആരംഭി ക്കുന്നു എന്നതും പുതിയ മാറ്റത്തിൻ്റെ ഭാഗമാണ്. പ്രാദേശികമായ ആനുകാലിക സംഭ വങ്ങളെ വിലയിരുത്തി എഡിറ്റോറിയലുകൾ എത്തുന്നു എന്നതും പ്രത്യേകതയാണ്. വ ളർന്നു വരുന്ന കലാകാരൻമാരെ അടക്കം പരിചയപ്പെടുത്തുന്ന പ്രോഗ്രാമുകൾക്കും ഇ തോടൊപ്പം തുടക്കം കുറിക്കുകയാണ്. വ്യാപാര സ്ഥാപനങ്ങൾക്കടക്കം അവരുടെ സേവ നങ്ങൾ മാർക്കറ്റിംങ് ഫീച്ചർ രൂപത്തിൽ പൊതുജനങ്ങളിലേക്കെത്തിക്കുവാനും ഞങ്ങൾ ഇതോടൊപ്പം അവസരമൊരുക്കും. വസ്തു, വീട് ,വാഹനങ്ങൾ എന്നിവയുടെ വില്പ നയുമായി ബന്ധപ്പെട്ടുള്ള  മാർക്കറ്റിംങ് ഫീച്ചറുകളും ദൃശ്യങ്ങളടക്കം ഉൾപ്പെടുത്തി സംപ്രേക്ഷണം ചെയ്യാനും സൗകര്യം ഏർപ്പെടുത്തും.
മാറ്റത്തിൻ്റെ പുതിയ പാതയിൽ മുന്നേറാനുള്ള ഞങ്ങളുടെ നീക്കങ്ങൾക്ക് നിങ്ങൾ പ്രേ ക്ഷകർ കഴിഞ്ഞ കാലങ്ങളിൽ നൽകിയ പിന്തുണയാണ് പ്രചോദനം.തുടർന്നും  അതങ്ങ നെ തന്നെ ഉണ്ടാകും എന്ന വിശ്വാസത്തോടെ ഞങ്ങൾ യാത്ര തുടരുകയാണ്. വാർത്തക ളിലെ വിശ്വാസ്യത മുഖമുദ്രയാക്കി.കൂടുതൽ കരുത്തോടെ.