കാഞ്ഞിരപ്പള്ളി പോലീസിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും മാധ്യമപ്രവർത്തക ന്റെ പരാതി. തന്റെ നാട്ടിലുണ്ടായ സംഭവത്തിൽ എടപെട്ടപ്പോൾ ഫോൺ വഴിയും നേരിട്ടും പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായ മോശം സമീപനത്തിന്റെ അടിസ്ഥാ നത്തിലാണ് പരാതി നൽകിയിരിക്കുന്നത്. താൻ മാധ്യമ പ്രവർത്തകനാണന്ന് വെളി പ്പെടുത്താത് കൊണ്ടാണ് ഈ ദുരാവസ്ഥ നേരിട്ടറിയുവാൻ സാധിച്ചത് എന്ന് സനോജ് റിപ്പോർട്ടേഴ്സിനോട് പറഞ്ഞു. ഇങ്ങനെയാണോ കാഞ്ഞിരപള്ളി പോലീസ് ആളുകളോട് പെരുമാറുന്നതെന്നും നാളെ മറ്റൊരാൾക്കും ഇത്തരം അനുഭവം ഉണ്ടാകരുതെന്നും പറ ഞ്ഞ സനോജ് ഇത്തരത്തിൽ ആദ്യമായാണ് പോലീസിന്റെ ഭാഗത്തു നിന്നും അനുഭ വം തനിക്കുണ്ടായതെന്നും റിപ്പോർട്ടേഴ്സ് പ്രതിനിധിയോട് പറഞ്ഞു.ന്യൂസ് 18 മലയാളം ചാനലിന്റെ കോഴിക്കോട് റിപ്പോർട്ടറാണ് കാഞ്ഞിരപ്പള്ളി പടിമറ്റം സ്വദേശിയായ സനോജ് സുരേന്ദ്രൻ.
സനോജ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് കുറിപ്പ്…
കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിൽ നിന്നും എനിക്കുണ്ടായ മോ ശമായ അനുഭവത്തെ കുറിച്ചാണ് ഈ കുറിപ്പ്. കോഴിക്കോട്ട് നിന്നും രണ്ടോ, മൂന്നോ ദിവസത്തെ അവധിക്ക് നാട്ടിൽ എത്തുമ്പോൾ ചെയ്താൽ തീരാത്ത ജോലിയുണ്ട് വീട്ടി ൽ. ഈ ഓട്ടത്തിനിടയിൽ വീട്ടിൽ നിന്നും കാഞ്ഞിരപ്പള്ളിയിലേക്ക് പോകുമ്പോൾ പാതിവഴിയിൽ വലിയ ആൾക്കൂട്ടം കാണാൻ ഇടയായി.
ഇത് കണ്ട് വാഹനം നിറുത്തി കാര്യങ്ങൾ തിരക്കുമ്പോൾ ഒരു പെൺക്കുട്ടിയെ തട്ടി ക്കൊണ്ട് പോകുവാൻ ശ്രമം എന്നായിരുന്നു നാട്ടുകാരിൽ ചിലർ അറിച്ചത്. വാഹന ത്തിൽ നിന്നും ഇറങ്ങി കാര്യങ്ങൾ തിരക്കിയപ്പോൾ നിയമപരമായി രജിസ്റ്റർ മ്യാരേജ് കഴിച്ച യുവാവ് വീട്ടിൽ എത്തി യുവതിയെ വിളിച്ച് ഇറക്കി കൊണ്ടു പോകുന്നതിൻ്റെ ഭാഗമായിട്ടുള്ള സംഘർഷവസ്ഥയായിരുന്നു അതെന്ന് മനസിലാക്കുവാൻ കഴിഞ്ഞു. കാര്യങ്ങൾ മനസിലാക്കിയ ഞാൻ  പൊലീസിൽ വിവരമറിയിച്ചാൽ മതിയെന്നും അ വരുമായി തർക്കത്തിൽ ഏർപ്പെടേണ്ട കാര്യമില്ലെന്നും അവിടെ കൂടി നിന്ന അളുക ളെ ബോധിപ്പിച്ചു.
ഈ സമയം നാട്ടുകാരനായ ഒരാൾ സ്ഥലത്തെ സംഭവ വികാസങ്ങൾ പൊലീസിനെ അ റിയിച്ചിരുന്നു. ഇതിനിടയിൽ പെൺക്കുട്ടിയുടെ പിതാവ് സ്ഥലത്തെത്തി. പെൺക്കുട്ടി യുടെ മുൻപിൽ പൊട്ടികരഞ്ഞ ആ പിതാവ് വളരെ വേഗത്തിൽ വീട്ടിലേക്ക് മടങ്ങി. ഈ രംഗം കണ്ട ഞാൻ  അയൽവാസികളായ ചിലരോട്  പെൺക്കുട്ടിയുടെ പിതാവ് പെ ട്ടെന്നുണ്ടാകുന്ന വിഷമത്തിൽ എന്തെങ്കിലും അവിവേകം കാണിക്കാതെ ശ്രദ്ധിക്കണ മെന്നും നിർദ്ദേശിച്ചു.
നാട്ടുകാരിൽ ചിലരുടെ നിർദ്ദേശത്തെ തുടർന്ന് പെൺക്കുട്ടിയുടെ പിതാവിൻ്റെ അടു ത്തെത്തി അദ്ദേഹത്തെ ആ നിമിഷം ആശ്വാസിപ്പുവാനാണ് ശ്രമിച്ചത്. എൻ്റെ ഒപ്പം ഈ സമയം അയൽവാസികളായ ചിലരും ഉണ്ടായിരുന്നു.  സംസാരം തുടരുന്നതിനിടയിൽ വിവരം പൊലീസിനെ അറിയിച്ച വ്യക്തിയുടെ ഫോണിലേക്ക് ഒരു വനിത പൊലിസ് ഓഫീസറുടെ വിളിയെത്തി. പെൺക്കുട്ടിയുടെ പിതാവിനോട് പൊലിസ് സ്റ്റേഷനിൽ എത്തുവാനുള്ള നിർദ്ദേശത്തിനായിരുന്നു ആ വിളി. എന്നാൽ മകൾ  പോയതിൻ്റെ മനോവിഷമത്തിലായിരുന്ന പിതാവ് ആ സമയം പൊലീസ് സ്‌റ്റേഷനിൽ പോവാൻ തയ്യാറായിരുന്നില്ല. ഇത് മനസിലാക്കിയ എൻ്റെ സുഹൃത്ത് പൊലീസിൻ്റെ കാര്യങ്ങൾ ധരിപ്പിക്കാൻ പറഞ്ഞ് ഫോൺ എനിക്ക് കൈമാറി. ഇതിൻ്റെ അടിസ്ഥാനത്തിൽ ഞാൻ സ്ഥലത്തെ സാഹചര്യം ഫോണിൽ വിളിച്ച ഉദ്യോഗസ്ഥയോട് ധരിപ്പിച്ചു. എന്നാൽ ഈ കാര്യങ്ങൾ ഒന്നും കേൾക്കാൻ  തയ്യാറാവാതെ ആ ഉദ്യോഗസ്ഥ ഭീഷണിയുടെ സ്വരത്തിൽ സംസാരിച്ച് ഫോൺ കട്ടാക്കി.  എൻ്റെ ഫോണിൽ നിന്നും ആ ഉദ്യോസ്ഥയുടെ ഫോണിലേക്ക് ഞാൻ വീണ്ടും വിളിച്ചിട്ട് മേഡം എൻ്റെ പേര് സനോജ് ഞാനാണ് ഇപ്പോൾ സംസാരിച്ചത്. നിലവിൽ പിതാവ് നല്ല മാനസിക വിഷമത്തിലാണ് ഇപ്പോൾ അദ്ദേഹത്തിന് വരാൻ കഴിയുന്ന സാഹചര്യമല്ല. അതിനാൽ ഉച്ചയ്ക്ക് ശേഷമോ, നാളയോ സ്റ്റേഷനിൽ എത്തുമെന്നറിയിച്ചപ്പോൾ അത് കേൾക്കുവാൻ ആ ഉദ്യോഗസ്ഥ തയ്യാറായില്ലെന്ന് മാത്രമല്ല. വീണ്ടും  ഭീഷണി മുഴക്കിയുള്ള സംസാരം അവർ തുടർന്നു. ഈ സമയം ഞാൻ മേഡത്തിൻ്റെ പേര് എന്താണെന്ന് ചോദിച്ചപ്പോഴേക്കും കാര്യങ്ങൾ കേൾക്കുവാൻ തയ്യാറാവാതെ തന്നോട് പേര് പറയാൻ സൗകര്യമില്ലെന്നറിയിച്ച്  ഫോൺ  കട്ടാക്കി.
ഇതിനു ശേഷം പൊലീസ് സ്റ്റേഷനിൽ എത്തി സ്റ്റേഷൻ ഓഫീസറെ കാര്യങ്ങൾ ധരിപ്പിച്ച് മടങ്ങാൻ പോയ എനിക്ക് സ്റ്റേഷനിൽ നിന്നും നേരിടേണ്ടിവന്നത് വന്നത് വളരെ മോശം സമീപനമായിരുന്നു. സ്‌റ്റേഷനിൽ എത്തുമ്പോൾ ഓഫീസിൻ്റെ പ്രവേശന കവാടത്തിൽ ഡ്യൂട്ടിയിൽ ആരും ഉണ്ടായിരുന്നില്ല. അതിനാൽ ഞാൻ സ്റ്റേഷന് ഉള്ളിലേക്ക് കയറി. ഈ സമയം ഞങ്ങളെ ഫോണിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥ മറ്റൊരു ജീവനക്കാരിയോട് കാര്യങ്ങൾ ധരിപ്പിക്കുന്നത് കേൾക്കാൻ ഇടയായി. ഞാൻ ആ ഉദ്യോഗസ്ഥയോട് മേഡം മേഡത്തെ ഫോണിൽ ബന്ധപ്പെട്ടത് ഞാനായിരുന്നുവെന്ന് പറഞ്ഞ് തീരും മുൻപെ നീ ആരാടാ ഇറങ്ങി പോടാ എന്ന് അക്രോശിച്ച് വലിയ ഉച്ചത്തിൽ ബഹളംവെച്ച് എൻ്റെ അടുത്തെത്തി. എന്നെ സ്റ്റേഷന് പുറത്തിറക്കുവാൻ എന്തോ ശത്രുവിനോട് പെരുമാറുന്ന വിധത്തിലാണ് ആ വനിതാ ഉദ്യോഗസ്ഥതയും, മറ്റ് ചില പൊലീസുകാരും ശ്രമിച്ചത്.  സ്റ്റേഷനിൽ പരാതി പറയാൻ എത്തിയ എന്നെ കുറ്റവാളിയെ പോലെയാണ് പൊലീസ് നോക്കികണ്ടത്. ഭീഷണിപ്പെടുത്തി പുറത്താക്കുവാൻ ശ്രമിച്ചത് നടക്കാതെ വന്നത്,  കാക്കിയിട്ട ചിലർക്ക് ഒട്ടും ഇഷ്ടമായില്ല. അവിടെ അന്ന് സംഭവിച്ചതിന് സത്യസന്ധമായ തെളിവ് CCTV ദ്യശ്യം മാത്രമാണ്. അത് പരിശോധിച്ചാൽ സത്യം ബോധ്യമാകും. ഈ വിഷയം ചൂണ്ടി കാണിച്ച് മുഖ്യമന്ത്രിക്കും, DGP ക്കും, മനുഷ്യവകാശാ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.
കൺമുൻപിൽ കണ്ട ഒരു പ്രശ്നം ഒഴിവാക്കുവാൻ ശ്രമിച്ചതിൻ്റെ പേരിലാണ് ഈ അപമാനം എനിക്ക് നേരിടേണ്ടി വന്നത്. ഇപ്പോഴും നേരം വെളുക്കാത്ത ചിലർ പൊലീസ് സേനയ്ക്ക് തന്നെ അപമാനമാണ്. അത്തരക്കാരുടെ വിചാരം കാക്കിയെന്നത് സ്റ്റേഷനിൽ പരാതി പറയുവാൻ എത്തുന്നവരുടെ നെഞ്ചത്ത് കയറുവാനുള്ള ലൈസൻസാണെന്നാണ്. അതുകൊണ്ട് പ്രശ്നത്തിൽ നീതി കിട്ടുവാൻ നിയമപരമായി മുന്നോട്ട് പോകുവാനാണ് തന്നെയാണ് തീരുമാനം