കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫിസിനു പുതിയ കെട്ടിടം നിര്‍മിക്കാന്‍ ഭരണാനുമ തി. ഡോ.എന്‍.ജയരാജ് എംഎല്‍എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 2.95 കോ ടി രൂപയാണ് പുതിയ ഓഫിസ് കെട്ടിട നിര്‍മാണത്തിനു അനുവദിച്ചിട്ടുള്ളത്.വര്‍ഷ ങ്ങള്‍ പഴക്കമുള്ള നിലവിലത്തെ ഓഫിസ് കെട്ടിടം പൊളിച്ച് പണിയാനുള്ള പദ്ധതി യാണു തയാറാക്കിയിട്ടുള്ളത്. എല്‍എസ്ജിഡി വിഭാഗത്തിനാണു നിര്‍മാണ ചുമതല. ഇ രു നിലകളിലായി 11000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടമാണ് നിര്‍മിക്കുന്നത്.

എംഎല്‍എ ഓഫിസ് ,മിനി ഓഡിറ്റോറിയം എന്നിവ ഉള്‍പ്പെടെയുള്ള കെട്ടിടമാണ് നിര്‍ മിക്കുന്നത്. എസ്റ്റിമേറ്റ് പ്രകാരം സാങ്കേതികാനുമതി കൂടി ലഭിച്ച ശേഷം ടെന്‍ഡര്‍ നട പടികളിലേക്കു കടക്കുമെന്നു അധികൃതര്‍ അറിയിച്ചു. ദേശീയ പാതയോരത്ത് കുരി ശുങ്കല്‍ ജംക്ഷനു സമീപമാണ് പഞ്ചായത്ത് ഓഫീസ്. പുതിയ ഓഫിസ് നിര്‍മാണത്തി നു ശേഷം പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഓഫിസിനു മുന്നില്‍ ദേശീയ പാതയോര ത്തായി ഷോപ്പിങ് കോംപ്ലക്‌സ് പണിയാനും പഞ്ചായത്തിനു പദ്ധതിയുണ്ട്. ഇതിനായി കഴിഞ്ഞ ദിവസം അവതരിപ്പിച്ച പഞ്ചായത്ത് ബജറ്റില്‍ 3 കോടി രൂപയും വകയിരു ത്തിയിട്ടുണ്ട്.