കാഞ്ഞിരപ്പള്ളി മണിമല കുളത്തൂർമൂഴി റോഡ് ബിഎം ബിസി നിലവാരത്തിലേയ്ക്ക് ഉയർത്തുന്നു.റോഡ് ആധുനിക രീതിയിൽ നവീകരിക്കുന്നതിന് മുന്നോടിയായി സർ വ്വേ നടപടികൾക്ക് തുടക്കമായി.
കിഫ്ബി ധനസഹായത്തോടെ പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന കാഞ്ഞിരപ്പള്ളി – മണി മല – കുളത്തൂര്‍മൂഴി റോഡ് നവീകരണത്തിനായുള്ള സർവ്വേ നടപടികൾക്കാണ് ബു ധനാഴ്ച തുടക്കമായത്. കാഞ്ഞിരപ്പള്ളി ടാക്സി സ്റ്റാൻ്റിന് സമീപം കല്ലിട്ട് ചീഫ് വിപ്പ് ഡോ. എൻ ജയരാജ് സർവ്വേ നടപടികൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ തങ്കപ്പൻ, സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷൻമാരായ വി എൻ രാജേഷ്, ബി ആർ അൻഷാദ്, പഞ്ചായത്തംഗങ്ങളായ റിജോ വാളാന്തറ, മഞ്ജു മാത്യു,സി പി എം ജില്ലാ സെക്രട്ട റി യേറ്റംഗം ഷമീം അഹമ്മദ് എന്നിവർ പങ്കെടുത്തു.റോഡ് നിർമ്മാണത്തിന് മുന്നോടി യായി 10 മീറ്റർ വീതിയിലാണ് സർവ്വേകല്ലുകൾ സ്ഥാപിക്കുന്നത്.
7 മീറ്റർ വീതിയിലാകും റോഡിൻ്റെ നവീകരണം. കാലാവസ്ഥ അനുകൂലമാണങ്കിൽ 15 ദിവസം കൊണ്ട് സർവ്വേ നടപടികൾ പൂർത്തിയാക്കും. പത്തനംതിട്ട കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വകാര്യ ഏജൻസിയാണ് സർവ്വേ നടത്തുന്നത്. കേരള റോഡ് ഫണ്ട് ബോർഡിനാണ് റോഡിൻ്റെ നിർമ്മാണ ചുമതല. പദ്ധതിയുടെ പ്ലാനും എസ്റ്റിമേറ്റും നേരത്തെ തന്നെ തയ്യാറാക്കിയിരുന്നു. സർവ്വേ നടപടികൾ പൂർത്തിയായാൽ ഉടൻ സാങ്കേതിക അനുമതിയ്ക്കായുള്ള നടപടിക്രമങ്ങളിലേയ്ക്ക് കടക്കുമെന്ന് ഡോ.എൻ ജയരാജ് പറഞ്ഞു.
കാഞ്ഞിരപ്പള്ളി – മണിമല – കുളത്തൂര്‍മൂഴി റോഡിന് 29 കോടി രൂപയുടെ ഭരണാനുമതി നേരത്തെ ലഭ്യമായിരുന്നു.റോഡ് അധുനിക രീതിയിൽ നവീകരിക്കുന്നതിനായിരുന്നു ഫണ്ട് അനുവദിച്ചത്.മണിമല മുതല്‍ കുളത്തൂര്‍മൂഴി വരെയുള്ള 5 കിലോമീറ്റര്‍ ദൂരം ബി എം ബി സി നിലവാരത്തിൽ നവീകരിക്കുന്നതിന് നേരത്തെ  4 കോടി രൂപ അനുവദിച്ചിരുന്നു.ഇതിന് പുറമെയാണ് 25 കോടി രൂപയ്ക്ക് കൂടി ഭരണാനുമതി നൽകിയത്.ഭരണാനുമതി ലഭിച്ച 29 കോടിയ്ക്ക് പുറമെ ഡി പി ആർ പ്രകാരമുള്ള മുഴുവൻ തുകയും കി ഫ്ബി യിൽ നിന്ന് പദ്ധതിയ്ക്കായി അനുവദിക്കും
 പദ്ധതിപൂര്‍ത്തിയാകുന്നതോടെ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ  മാതൃകാ റോഡായി ഇത് മാറും .ചിറ്റാര്‍പുഴയുടെയും മണിമലയാറിന്റെയും തീരത്തുകൂടി കടുപോകുന്ന റോഡിന്റെ വശങ്ങള്‍ കെട്ടി സംരക്ഷിച്ച് അലങ്കാരചെടി, മുള എന്നിവ വച്ച് പിടിപ്പിക്കാനും പദ്ധതി വഴി വിഭാവനം ചെയ്യുന്നുണ്ട്. പരമാവധി റോഡ് സുരക്ഷാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനൊപ്പം  വെള്ളാവൂര്‍ പഞ്ചായത്തിലെ മണിമലയുള്‍പ്പെടെ പ്രധാന ജംഗ്ഷനുകള്‍ സൗന്ദര്യവത്കരിക്കുക എന്നിതും പദ്ധതിയുടെ ഭാഗമാണ്.   റോഡ് നവീകരണം പൂർത്തിയാകുന്നതോടെ ഈരാറ്റുപേട്ടയില്‍ നിന്ന് പത്തനംതിട്ടയിലേക്ക് ഏറ്റവും കുറഞ്ഞ ദൂരത്തിലും സമയത്തിലും  എത്തിച്ചേരാന്‍ കഴിയുമെന്നതാണ് ഏറ്റവും വലിയ നേട്ടം.