കാഞ്ഞിരപ്പള്ളി – മണിമല – കുളത്തൂര്‍മൂഴി കര്‍ഷക സൗഹൃദ ലിങ്ക് റോഡ് നിര്‍മാണ ത്തിനു മുന്നോടിയായി പ്രാരംഭ ജിപിഎസ് സര്‍വേ പൂര്‍ത്തിയാക്കി ടോപ്പോഗ്രഫിക്കല്‍ ആന്‍ഡ് ഡീറ്റെയില്‍ഡ് സര്‍വേ നടപടികള്‍ ആരംഭിച്ചു. 2013ല്‍ നടത്തിയ സര്‍വേയു ടെ അടിസ്ഥാനത്തില്‍ നിശ്ചയിച്ച അലൈന്‍മെന്റ് പ്രകാരം കൂടുതല്‍ വീടുകളും കൃ ഷി സ്ഥലങ്ങളും മറ്റും നഷ്ടപ്പെടുമെന്നതിനാല്‍ ഇത്തരം നഷ്ടങ്ങള്‍ പരമാവധി ഒഴിവാ ക്കി പുതിയ അലൈന്‍മെന്റ് നിശ്ചയിക്കാന്‍ ജിപിഎസ് ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള സര്‍വേയാണ് നടത്തുന്നത്. താമരക്കുളം എസ്എഎ സ് സര്‍വേസ് ആന്‍ഡ് എന്‍ജിനീയേഴ്‌സ് എന്ന സ്വകാര്യ ഏജന്‍സിയാണ് സര്‍വേ നട ത്തുന്നത്.

കാഞ്ഞിരപ്പള്ളി കുരിശുങ്കല്‍ ജംക്ഷനില്‍ തുടങ്ങി വാളക്കയം മണിമല, താഴത്തുവട കര, വെള്ളാവൂര്‍ വഴി കുളത്തൂര്‍മൂഴിയില്‍ എത്തുന്ന 24 കിലോമീറ്റര്‍ റോഡിന്റെ 18.5 കിലോമീറ്റര്‍ ഭാഗം നവീകരിക്കാനാണു പദ്ധതി. കാഞ്ഞിരപ്പള്ളി – മണിമല റോഡിന്റെ കാഞ്ഞിരപ്പള്ളി മുതല്‍ പഴയിടം മണ്ണനാനി വരെയുള്ള 7 കിലോമീറ്റര്‍ ദൂരവും മണിമല മൂങ്ങാനി ജംക്ഷന്‍ മുതല്‍ കുളത്തൂര്‍മൂഴി വരെയുള്ള 11.5 കിലോമീറ്റര്‍ തീരദേശ റോഡുമാണ് നവീകരിക്കുന്നത്. പഴയിടം മുതല്‍ മണിമല വരെയുള്ള 5.5. കിലോമീറ്റര്‍ ഭാഗം പുനലൂര്‍ – മൂവാറ്റുപുഴ റോഡ് നിര്‍മാണത്തിന്റെ ഭാഗമായി കെഎസ്ടിപി നവീകരിച്ചിട്ടുണ്ട്.

ഒരു കിലോമീറ്റര്‍ ദൂരം റോഡ് നവീകരിക്കാന്‍ 3 കോടി രൂപയാണ് പദ്ധതിയില്‍ ലക്ഷ്യ മിടുന്നതെന്നും പദ്ധതിക്കായി 79.80 കോടി രൂപ കിഫ്ബിയില്‍ നിന്ന് അനുവദിച്ച് സാ മ്പത്തികാനുമതി ലഭിച്ചതായും ചീഫ് വിപ് ഡോ. എന്‍.ജയരാജ് അറിയിച്ചു. 10 മീറ്റര്‍ വീതിയില്‍ നവീകരിക്കുന്ന റോഡിന്റെ 7.5 മീറ്റര്‍ വീതിയില്‍ ടാറിങ് നടത്തും. ഓട കള്‍, ആധുനിക സൗകര്യങ്ങള്‍, റോഡ് സുരക്ഷാ ക്രമീകരണങ്ങള്‍, ബസ് ബേകള്‍, ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ എന്നിവ ഉള്‍പ്പെടെ രാജ്യാന്തര നിലവാരത്തില്‍ നവീക രിക്കാനാണു പദ്ധതി. പ്രധാനപ്പെട്ട ജംക്ഷനുകളായ കുരിശുങ്കല്‍, മൂങ്ങാനി, താഴത്തു വടകര, വെള്ളാവൂര്‍, കുളത്തൂര്‍മൂഴി ജംക്ഷനുകളും നവീകരിക്കും. വൈദ്യുതി പോ സ്റ്റുകളും ജലവിതരണ പൈപ്പുകളും മാറ്റിസ്ഥാപിക്കും. കേരള റോഡ് ഫണ്ട് ബോര്‍ഡി നാണ് നിര്‍മാണ ചുമതല.

നിലവില്‍ തകര്‍ന്നു കിടക്കുന്ന കാഞ്ഞിരപ്പള്ളി മുതല്‍ മണ്ണനാനി വരെയുള്ള ഭാഗവും നവീകരിക്കപ്പെടും. കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിവിധ പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മറ്റൊരു റോഡ് കൂടിയാകും. കുളത്തൂര്‍മൂഴിയിലെയും സമീപ പ്രദേശത്തെയും കര്‍ഷകര്‍ക്ക് കാര്‍ഷികോല്‍പന്നങ്ങളുടെയും മലഞ്ചരക്ക് ഉല്‍പന്നങ്ങളുടെയും വിപണികളായ കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാലാ തുടങ്ങിയ സ്ഥലങ്ങളില്‍ സുഗമമായി എത്തിച്ചേരാനുള്ള മാര്‍ഗം എന്ന നിലയിലാണ് കര്‍ഷക സൗഹൃദ ലിങ്ക് റോഡ് എന്ന് റോഡിനു പേരു നല്‍കിയത്.

പാതയോരത്തെ സ്ഥലം ഉടമകള്‍ റോഡിന് ആവശ്യമായ സ്ഥലം സൗജന്യമായി വിട്ടുനല്‍കണം. സ്ഥലം വിട്ടു നല്‍കുന്നതനുസരിച്ച് വളവുകള്‍ നിവര്‍ത്തും. ഇതുമായി ബന്ധപ്പെട്ട് പ്രദേശത്ത് താമസിക്കുന്നവരുടെ ആശങ്കകള്‍ അകറ്റാന്‍ നേരിട്ടു കൂടിക്കാഴ്ച നടത്തി പരിഹാരമുണ്ടാക്കും. നാറ്റ്പാക് പഠനം നടത്തി നല്‍കുന്ന റിപ്പോര്‍ട്ടും പരിഗണിച്ചായിരിക്കും നവീകരണം. സര്‍വേ നടപടികള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ സാങ്കേതിക അനുമതി നേടുന്നതിനുള്ള നടപടിക്രമങ്ങളിലേക്ക് കടക്കും.