കാഞ്ഞിരപ്പള്ളി: യുഎഇയിലെ കൂട്ടായിമകൾ പുനഃക്രമീകരിച്ചു പുതിയ സംഘടന നിലവിൽവന്നു . കാഞ്ഞിരപ്പള്ളിക്കാരായ യു എ ഇയിലെ മുഴുവൻ പ്രവാസികളെയും പ്രതിനിധാനം ചെയ്യുന്ന കാഞ്ഞിരപ്പള്ളി എക്സ്പാറ്റ്‌സ് കമ്മ്യൂണിറ്റിയാണ് നിലവിൽ വന്നത് ( KEC ) . നാളിതുവരെ വിവിധ ഗ്രൂപ്പുകളായി പ്രവർത്തിച്ചുവന്ന കാഞ്ഞിരപ്പള്ളി യൂത്തു അസോസിയേഷൻ , കാഞ്ഞിരപ്പളി യൂത്ത് ഫോറം മെമ്പർമാർ ഇനി ഒരു കുടകീഴിൽ കാഞ്ഞിരപ്പള്ളി എക്സ്പാട്സ് കമ്മ്യൂണിറ്റിയിൽ പ്രവർത്തിക്കും . ഇരുനൂറ്റിഅമ്പതിൽ അതികം പ്രവാസികൾ അടങ്ങുന്ന KEC കാഞ്ഞിരപ്പള്ളിയിലെ മുഴുവൻ പ്രവാസികളുടെയും ശബ്‌ദമാണ് . ഇരുന്നൂറിൽ അതികം കാഞ്ഞിരപ്പള്ളിക്കാർ ദുബായിലെ ദേരയിൽ ജൂൺ രണ്ടാംതിയ്യതി ഒത്തുകൂടിയ എക്സിക്യൂട്ടീവ് മീറ്റിങ്ങിലാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത് .

കാഞ്ഞിരപ്പള്ളിയുടെ സാമൂഹിക സാംസ്‌കാരിക മേഖലകളിൽ ശ്കതമായ പ്രവർത്തനങ്ങൾക്കാണ് KEC യുടെ പുതിയ കമ്മിറ്റി പ്ലാൻ ചെയ്തിട്ടുള്ളത്. നാളിതുവരെ ചെയ്തുവന്ന മാതൃകാപ്രവർത്തനങ്ങൾ തുടർന്നും വിപുലമായ രീതിയിൽ മുന്നോട്ടുകൊണ്ടുപോകുമെന്നു KEC ഭാരവാഹികൾ അറിയിച്ചു.

പുതിയ കമ്മിറ്റിയുടെ പ്രസിഡന്റ് ആയി നിസാർ കല്ലുങ്കൽ നെയും സെക്രട്ടറിയായി മുനീർ പി. എം നെയും തിരഞ്ഞെടുത്തു . വൈസ് പ്രിസിഡന്റ് നിബു സലാം , ജോയിന്റ് സെക്രട്ടറി സുൽഫിക്കർ നാസർ (ഡിജു), ട്രെഷറർ നിയാസ് അബ്ദുൽ സത്താർ ,ജോയിന്റ് ട്രെഷറർ സാദിഖ് ഇസ്മായിൽ എന്നിവരാണ് കമ്മിറ്റിയിൽ ഉള്ളത് .

മുഹമ്മദ് സാജാസ് , സാബു മൊയ്‌ദീൻ , മുഹമ്മദ് ആരിഫ് , അഹ്‌സിൻ അസീസ് , നിസാം പി കാസിം , മുഹമ്മദ് ഷാ, നസീം സൈനുദീൻ, ഷാനിസ് ഷാജഹാൻ , മുഹമ്മദ് റിയാസ് ,അനീഷ് ബി എച് , റസീബ് റഷീദ്, അജ്മൽ എം ആരിഫ് തുടങ്ങി 18 പേരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് നിലവിൽ ഉള്ളത്