കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന് സംസ്ഥാന സർക്കാരിന്റെ ശുചിത്വ പദവി.ജൈവ – അജൈവ ഖരമാലിന്യ സംസ്കരണത്തിന് അടിസ്ഥാന സൗകര്യമൊരുക്കിയതിനാണ് ത ദ്ദേശ സ്വയംഭരണ വകുപ്പ് ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ എന്നിവയുടെ നേതൃ ത്വത്തിൽ പഞ്ചായത്തിന് ശുചിത്വ പദവി നൽകിയത്.സംസ്ഥാനത്തെ 534 ഗ്രാമപഞ്ചായ ത്തുകൾക്കും,57 നഗരസഭകൾക്കുമാണ് മാലിന്യസംസ്കരണ – ശുചിത്വ പ്രവർത്തനങ്ങ ളുടെ അടിസ്ഥാനത്തിൽ സർക്കാർ  ശുചിത്വ പദവി നൽകിയത്.

ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കിയ ചിറ്റാർപുഴ പുനർജനി പദ്ധതി, പ്ലാസ്റ്റിക് നി രോധനം, ഹരിതകർമസേന പ്രവർത്തനം, പഞ്ചായത്തും, ഹരിത കേരള മിഷനും നടപ്പി ലാക്കിയ നിയമ നടപടികൾ,ബോധവൽക്കരണ പ്രവർത്തനങ്ങൾ എന്നിവയുടെ അടിസ്ഥാ നത്തിലാണ് കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് ശുചിത്വ പദവിയിലേക്ക് ഉയർത്തപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ശുചിത്വ പദവി പ്രഖ്യാപനം നടത്തി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീൻ അദ്ധ്യക്ഷനായി.തുടർന്ന് പഞ്ചായ ത്ത് ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മറിയാമ്മ ടീച്ചർ ശുചിത്വ പദവി സർട്ടിഫിക്കറ്റും, പുരസ്കാരവും പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീല നസീറിന് കൈമാറി.

പഞ്ചായത്തംഗം എം.എ.റിബിൻ ഷാ പഞ്ചായത്തംഗം നൈനാച്ചൻ വാണിയപുരക്കൽ, വി.ഇ.ഒ ഷെറിൻ.എ.ജബ്ബാർ,സുരേഷ് കുമാർ, ഷാബിൻ അഷറഫ് എന്നിവർ പങ്കെടുത്തു.