ബൈ​പാ​സ് നി​ര്‍​മാ​ണ​ത്തി​നു റീ​ടെ​ന്‍​ഡ​ര്‍ ക്ഷ​ണി​ച്ചി​ട്ടും ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കി​യ​ത് മൂ​ന്ന് പേ​ര്‍ മാ​ത്രം. ആ​ദ്യ ടെ​ന്‍​ഡ​റി​ല്‍ ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കി​യ ര​ണ്ടു ക​രാ​റു​കാ​രും സ​ര്‍​ക്കാ​ര്‍ റേ​റ്റി​ലും കൂ​ടു​ത​ല്‍ തു​ക​യ്ക്ക് ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കി​യ​താ​ണു റീ ​ടെ​ന്‍​ഡ​ര്‍ ക്ഷ​ണി​ക്കാ​ന്‍ ഇ​ട​യാ​യ​ത്. ക​ഴി​ഞ്ഞ 22ന് ​ടെ​ക്‌​നി​ക്ക​ല്‍ ബി​ഡ് ഓ​പ്പ​ണ്‍ ചെ​യ്തു. പ്രീ ​ക്വാ​ളി​ഫി​ക്കേ​ഷ​ന്‍ പ​രി​ശോ​ധ​ന​ക​ള്‍​ക്കു ശേ​ഷം അ​ടു​ത്ത​യാ​ഴ്ച ടെ​ന്‍​ഡ​ര്‍ ക​മ്മി​റ്റി ചേ​രും. റീ​ടെ​ന്‍​ഡ​റി​ലും കൂ​ടു​ത​ല്‍ തു​ക​യ്ക്കാ​ണ് ക്വ​ട്ടേ​ഷ​നു​ക​ള്‍ സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ങ്കി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തി​ക്കാ​യി വി​ടും.

റോ​ഡ്സ് ആ​ൻ​ഡ് ബ്രി​ഡ്ജ​സ് ഡ​വ​ല​പ്‌​മെ​ന്‍റ് കോ​ര്‍​പ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​ള ബൈ​പാ​സ് നി​ര്‍​മാ​ണ​ത്തി​ന് ഓ​ഗ​സ്റ്റി​ലാ​ണ് ആ​ദ്യ ടെ​ന്‍​ഡ​ര്‍ ക്ഷ​ണി​ച്ച​ത്. ക​രാ​റു​കാ​ര്‍ സാ​വ​കാ​ശം ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ ടെ​ന്‍​ഡ​ര്‍ തീ​യ​തി ര​ണ്ട് ത​വ​ണ ദീ​ര്‍​ഘി​പ്പി​ച്ചു ന​ല്‍​കി. തു​ട​ര്‍​ന്നു ര​ണ്ടു പേ​ര്‍ ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കി. ഇ​വ​ര്‍ ര​ണ്ടു പേ​രും അം​ഗീ​കൃ​ത നി​ര​ക്കി​ലും കൂ​ടു​ത​ല്‍ തു​ക​യ്ക്ക് ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കി​യ​തോ​ടെ​യാ​ണു റീ ​ടെ​ന്‍​ഡ​ര്‍ ക്ഷ​ണി​ച്ച​ത്.