കാഞ്ഞിരപ്പള്ളി ബസ്റ്റാൻ്റ് കവാടത്തിലെ അറ്റകുറ്റപണികൾ ചൊവ്വാഴ്ച മുതൽ. രണ്ടാഴ്ചത്തേയ്ക്ക്  ടൗണിൽ ഏർപ്പെടുത്തിയ ഗതാഗത ക്രമീകരണത്തിന് തുട ക്കമായി …
കാഞ്ഞിരപ്പള്ളി ബസ്റ്റാൻറിലേക്ക് ബസുകൾ കയറുന്ന പുത്തനങ്ങാടി റോഡിൻ്റെ കവാ ടത്തിൽ കുഴി രൂപപ്പെട്ടതോടെയാണ് ഇവിടെ അറ്റകുറ്റപ്പണികൾ നടത്താൻ തീരുമാനി ച്ചത്.ചൊവ്വാഴ്ച മുതൽ പണികൾ ആരംഭിക്കാനാണ് തീരുമാനം.ഇതിൻ്റെ ഭാഗമായി ര ണ്ടാഴ്ചത്തേയ്ക്ക് ടൗണിൽ ഗതാഗത ക്രമീകരണവും ഏർപ്പെടുത്തിയത്. പുത്തനങ്ങാ ടി റോഡിൽ ബാങ്ക് പടി മുതൽ ബസ്റ്റാൻ്റ് ഭാഗം വരെ വൺവേ സംവിധാനം ഇതിനായി നടപ്പിലാക്കും. കൂടാതെ ബാങ്ക് പടി മുതൽ കുരിശുകവല വരെയും വൺവേ ഏർപ്പെ ടുത്തും. പുത്തനങ്ങാടി റോഡിലും, തമ്പലക്കാട് റോഡിലും പാർക്കിംഗ് കർശനമായി നിരോധിക്കും.
തമ്പലക്കാട് റോഡ് വഴി വരുന്ന വാഹനങ്ങൾ പുത്തനങ്ങാടി റോഡിലൂടെ സ്റ്റേറ്റ് ബാങ്കി നൊ,പോലീസ് സ്റ്റേഷനൊ മുൻപിലെത്തി ദേശീയപാതയിൽ പ്രവേശിക്കണം. എല്ലാ ദി ശകളിലേയ്ക്കും പോകുന്ന ബസുകൾ ഈ ദിവസങ്ങളിൽ കുരിശിങ്കൽ ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് പുത്തനങ്ങാടി റോഡ് വഴി വേണം ബസ്റ്റാൻ്റിലെത്തുവാൻ.കോട്ടയം ഭാ ഗത്തേയ്ക്ക് പോകുന്ന ബസുകൾ സിവിൽ സ്റ്റേഷന് വലതു ഭാഗത്തെ കവാടത്തിന് എ തിർവശത്ത് നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യണം, മണിമലയി ലേയ്ക്ക് പോകുന്നബസുകൾ മുൻപ് ചെയ്തിരുന്നതു പോലെ തന്നെ കുരിശിങ്കലിലെ ടാക്സി സ്റ്റാൻറിന് മുൻപിൽ നിർത്തി ആളുകളെ കയറ്റിയിറക്കാം.
കോട്ടയം ,മണിമല ഭാഗത്ത് നിന്ന് എത്തുന്ന ബസുകൾ ഒപ്പേറ തിയേറ്റർ റോഡിന് സമീ പം നിർത്തി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യണം.തമ്പലക്കാട് ഭാഗത്തേ യ്ക്കുള്ള ബസുകൾ ഈ റോഡിൽ തന്നെ ഗ്രോട്ടേ കഴിഞ്ഞ് നിർത്തി വേണം ആളുക ളെ കയറ്റിയിറക്കാൻ.പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന വിവിധ വകുപ്പുത ല ഉദ്യോഗസ്ഥരുടെയും,ഓട്ടോ ,ടാക്സി ബസ് ഓണേഴ്സ് പ്രതിനിധികളുടെയും, വ്യാപാരി വ്യവസായി ഭാരവാഹികളുടെയും, ജനപ്രതിനിധികളുടെയും യോഗത്തിലാണ് ഗതാഗ തക്രമീകരണത്തിനായുള്ള തീരുമാനം.യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ തങ്കപ്പൻ അധ്യക്ഷത വഹിച്ചു.തിരുമാനങ്ങളോട് എല്ലാവരും സഹകരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.