കാഞ്ഞിരപ്പളളി ബ്ലോക്ക്പഞ്ചായത്തിനു കീഴിലുളള ഏഴ് പഞ്ചായത്തുകളിലെ എല്ലാ വാര്ഡുകളിലും ഉത്പാദന, സേവന, വാണിജ്യ മേഖലകളില്‍ നൂതന സംരംഭങ്ങള്‍ തു ടങ്ങാന്‍ ബ്ലോക്ക് പഞ്ചായത്ത്  തയ്യാറെടുക്കുന്നു. ഇതിനു വേണ്ട എല്ലാ അടിസ്ഥാന സൗ കര്യങ്ങളും ബ്ലോക്ക് പഞ്ചായത്തും, വ്യവസായ വകുപ്പും സംയുക്തമായി തയ്യാറാക്കു ന്നതാണ്. ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള എല്ലാ തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ വഴി സംരഭക ബോധവല്ക്കരണ ശില്പ്പലശാലയും, പ്രോജക്ട് റിപ്പോര്ട്ടുകളും തയ്യാറാ ക്കുന്നതിനു വേണ്ടുന്ന സൗകര്യമേര്പ്പെുടുത്തുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  അജിത രതീഷ് അറിയിച്ചു.
വ്യവസായ വാണിജ്യ വകുപ്പും, കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തും സംയുക്തമാ യി സംഘടിപ്പിച്ച സംരഭക ബോധവല്ക്ക രണ ശില്പതശാല ഉദ്ഘാടനം ചെയ്തു സംസാ രിക്കുകയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി അ ദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ റ്റി.എസ്. കൃഷ്ണകു മാര്‍, അഞ്ജലി ജേക്കബ്, വിമലാ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷ ക്കീല നസീര്‍, പി.കെ.പ്രദീപ്, മോഹനന്‍ റ്റി.ജെ, രത്നമ്മ രവീന്ദ്രന്‍, ജൂബി അഷ്റഫ്, ജയശ്രീ ഗോപിദാസ്, കെ.എസ്. എമേഴ്സണ്‍, ബി.ഡി.ഒ ഫൈസല്‍ എസ്, ജോയിന്റ്. ബി .ഡി.ഒ, സിയാദ് റ്റി.ഇ തുടങ്ങിയവര്‍ വിവിധ ചര്ച്ച്കള്ക്ക് നേതൃത്വം നല്കി.വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരായ അനീഷ് മാനുവല്‍, അഡ്വ. രാജ് മോഹനന്‍, ഫൈസല്‍ കെ. കെ. തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകളും സെമിനാറുകളും നയിച്ചു.