കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ 2023 – 24 സാമ്പത്തിക വർഷത്തെ പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം… 
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ 2023 – 24 സാമ്പത്തിക വർഷത്തെ പദ്ധതി കൾക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം ലഭിച്ചു. ഇതോടെ സംസ്ഥാനത്ത് ആ ദ്യമായി 2023 – 24 സാമ്പത്തിക വർഷത്തെ പദ്ധതികൾ സമർപ്പിച്ച് അംഗീകാരം നേടു ന്ന ആദ്യ ബ്ലോക്ക് പഞ്ചായത്തായി കാഞ്ഞിരപ്പള്ളി.ജില്ലാ ആസൂത്രണ സമിതിയിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സമർപ്പിച്ച 10,95,61,000( പത്തു കോടി തൊണ്ണൂ റ്റി അഞ്ച് ലക്ഷത്തി അറുപത്തി ഒന്നായിരം രൂപയുടെ) പദ്ധതികൾ അംഗീകരിച്ചു.
ഉത്പാദന മേഖലയിൽ ഒരു കോടി എട്ടുലക്ഷം രൂപയുടെ പദ്ധതികളും പാർപ്പിട മേഖ ലയിൽ ഒരു കോടി മുപ്പത്തിരണ്ട് ലക്ഷം രൂപയുടെ പദ്ധതികളും അൻപത്തി ഒൻപത് ലക്ഷം രൂപയുടെ വനിതാ ഘടക പദ്ധതിയും ഭിന്നശേഷി ക്കാർ കുട്ടികൾ എന്നിവ ർ ക്കായി ഒരു കോടി രൂപയുടെ പദ്ധതികളും വയോജനങ്ങൾക്കായി ഇരുപത്തി എട്ടു ല ക്ഷം രൂപയുടെ പദ്ധതികളും പശ്ചാത്തല മേഖലയിൽ രണ്ടു കോടി നാൽപത്തി  അ ഞ്ച് ലക്ഷം രൂപയുടെ പദ്ധതികളും മരുന്ന് വാങ്ങലുകൾക്കും ആശുപത്രികളുടെയും ഘടക സ്ഥാപനങ്ങളുടെയും മെയിന്റെനൻസിനുമായി രണ്ടു കോടി നാൽപ്പത്തി രണ്ടു ലക്ഷം രൂപയുടെ പദ്ധതികൾക്കുമാണ് ഡി.പി.സി അംഗീകാരം ലഭിച്ചത്.
ഒരു തദ്ദേശ സ്ഥാപനം ഒരു ഉത്പന്നം , റബ്ബർ പാലിൽ നിന്നും റബ്ബർ ബാൻഡ്, ഗ്ലൗസ്, ഇൻഡസ്ട്രിയൽ ഗ്ലൗസ് എന്നിവയുടെ ഉത്പന്നം, പെണ്ണിടം, ഓപ്പൺ ജിം, ആശുപത്രി കളിൽ എക്സ്റേ ഡയാലിസിസ് യൂണിറ്റ്, കാർഷിക മേഖലയിൽ സീഡ് വെൻഡിംഗ് മെഷീൻ, വിവിധ കാർഷിക വിളകളുടെ വിത്ത് വിതരണം, വനിതകൾക്ക് തൊഴിൽ നൈപുണ്യ പരിശീലനം തുടങ്ങി നിരവധി വൈവിധ്യമാർന്ന പദ്ധതികൾക്കാണ് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചത്.