കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസം വെ ള്ളിയാഴ്ച നടക്കും. വികസന മുരടിപ്പ് അടക്കം ഉയർത്തിക്കാട്ടി എൽ ഡി എഫ് കൊ ണ്ടുവന്നിരിക്കുന്ന അവിശ്വാസത്തിന് നിരവധി രാഷ്ട്രീയ മാനങ്ങളുണ്ട്.
വെള്ളിയാഴ്ച രാവിലെ 11 മണിക്കാണ് അവിശ്വാസ പ്രമേയം ചർച്ചയ്ക്കായി എടുക്കു ക. ജില്ല പഞ്ചായത്ത് സെക്രട്ടറിയായിരിക്കും വരണാധികാരി. ബ്ലോക്ക് പഞ്ചായത്തിൽ വികസന പ്രവർത്തനങ്ങൾ ഒന്നും നടപ്പാക്കുന്നില്ലന്നാരോപിച്ചാണ് എൽ.ഡി.എഫ് അവി ശ്വാസത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്. ഒപ്പം അടിക്കടിയുള്ള അധികാര കൈമാറ്റം വികസന പ്രവർത്തനങ്ങളെ ബാധിക്കുന്നതായും ഇവർ ആരോപിക്കുന്നു.15 അംഗ ബ്ലോ ക്ക് പഞ്ചായത്തിലെ അഞ്ച് എല്‍ഡിഎഫ് അംഗങ്ങള്‍ ചേർനന്നാണ് അവിശ്വാസം കൊ ണ്ടു വന്നിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് ഭരണം നിലവിൽ യു ഡി എഫിനാണ്.
മൃഗീയ ഭൂരിപക്ഷവും ബ്ലോക്കിൽ യു ഡി എഫിനുണ്ട്.നിലവിൽ കേരള കോൺഗ്രസ് ജോ സ് വിഭാഗത്തിലെ സോഫി ജോസഫാണ് ഇവിടെ പ്രസിഡന്റ്. സോഫിയ്ക്കെതിരെയുള്ള എൽഡിഎഫിന്റെ അവിശ്വാസം വിജയിക്കാൻ സാധ്യത കുറവാണെങ്കിലും ഇതിന് ഏ റെ രാഷ്ട്രീയ മാനങ്ങൾ കല്പിക്കപ്പെടുന്നുണ്ട്. സോഫി സ്ഥാനമൊഴിയണമെന്നും ജോസഫ് വിഭാഗത്തിലെ മറിയാമ്മ ജോസഫിന് അധികാരം കൈമാറണമെന്നും യുഡിഎഫിനുള്ളി ൽ തന്നെ ആവശ്യം നിലനില്ക്കുന്നതിനിടെയാണ് എൽഡിഎഫിന്റെ അവിശ്വാസം എന്ന താണ് ഏറ്റവും ശ്രദ്ധേയം. ഈ അവിശ്വാസം പരാജയപ്പെട്ടാൽ ഈ ഭരണ സമിതിയുടെ കാലത്ത് ഇനിയൊരു അവിശ്വാസത്തിന് സാധ്യതയില്ല എന്നതും എടുത്തു പറയേണ്ടതാ ണ്.
അത് കൊണ്ട് തന്നെ എൽ ഡി എഫിന്റെ അവിശ്വാസത്തെ അതിജീവിക്കാനായാൽ സോ ഫി ജോസഫിനെ പിന്നീട് യു ഡി എഫിന് അവിശ്വാസത്തിലൂടെ പുറത്താക്കാനാകില്ല. എ ൽ.ഡി.എഫ് കൊണ്ടു വന്നിരിക്കുന്ന അവിശ്വാസത്തെ പിന്തുണച്ചാൽ അതും യു.ഡി.എ ഫിന് ക്ഷീണം ചെയ്യും. ചുരുക്കത്തിൽ എൽ.ഡി.എഫി ന്റെ അവിശ്വാസംമൂലം ഒരു ക ണക്കെങ്കിലും ഗുണം ചെയ്യാൻ പോകുന്നത്  സോഫിയ്ക്കും ജോസ് വിഭാഗത്തിനുമാണ്, പ്രതിസന്ധിയിലായിരിക്കുന്നതാകട്ടെ യു ഡി എഫും ജോസഫ് വിഭാഗവും.