കാഞ്ഞിരപ്പള്ളിയില്‍ ഇനി കാത്തിരിപ്പ് ബിജെപി സ്ഥാനാര്‍ത്ഥിക്കായി. എല്‍ഡിഎഫില്‍ കേരള കോണ്‍ഗ്രസിന് ലഭിച്ച സീറ്റില്‍ സിറ്റിങ്ങ് എംഎല്‍എയായ ഡോ.എന്‍ ജയരാജി ന്റെ സ്ഥാനം ഉറപ്പായ. ബി.ജെ.പിക്ക് 30,000 മുകളില്‍ വോട്ട് ലഭിച്ച മണ്ഡലം എപ്ലസ് ലിസ്റ്റിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.ഇവിടെ ശക്തമായ മല്‍സരത്തിലൂടെ സീറ്റ് പിടി ച്ചെടുക്കാമെന്നാണ് ബിജെപി കരുതുന്നത്. അങ്ങനെയെങ്കില്‍ ഏറ്റവും സാധ്യത കല്‍പ്പി ക്കുന്നത് ബി.ജെ.പി സംസ്ഥാന കമ്മിറ്റിയംഗവും മുന്‍ ജില്ലാ പ്രസിഡന്റുമായിരുന്ന എ ന്‍.ഹരിക്ക് തന്നെയാണ്. ഇല്ലങ്കില്‍ സംസ്ഥാന വൈസ് പ്രസിഡന്റായ ജെ. പ്രമീളാദേ വിക്കാണ് സാധ്യത.

ഇല്ലങ്കില്‍ മുന്‍ കേന്ദ്ര മന്ത്രിയായ അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെയും മുന്‍ ഡിജിപി ജേക്കബ് തോമസിന്റെയും പേരുകളും ഉയര്‍ന്ന് വരുന്നുണ്ട്. കണ്ണന്താനം മണിമല സ്വദേ ശിയും ജേക്കബ് തോമസ് തീക്കോയി സ്വദേശിയുമാണ്. ബിജെപിയുടെ സംസ്ഥാനത്തെ എ ഗ്രേഡ് മണ്ഡലങ്ങളിലൊന്നാണ് കാഞ്ഞിരപ്പള്ളി.ബിജെപി കോര്‍ കമ്മിറ്റിയംഗങ്ങള്‍ ഇരുവരുടെയും പേരുകള്‍ സംസ്ഥാന കമ്മിറ്റിക്ക് നല്‍കിയിട്ടുണ്ട്. കണ്ണന്താനം 2016ല്‍ പഴയ കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ നിന്ന് ജയിച്ച ആളുമാണ്.