കാഞ്ഞിരപ്പള്ളി ഏകെജെഎം ഹയർ സെക്കൻഡറി സ്കൂളിന്റെ അറുപത്തിരണ്ടാമത് വാർഷികാഘോഷം 2023 മാർച്ച് 4 ശനിയാഴ്ച വൈകുന്നേരം 5മണിക്ക് ക്യുരിയ ബിഷ പ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ ഉദ്‌ഘാടനം ചെയ്യും. യോഗത്തിൽ സർവ്വീ സിൽ നിന്നും പിരിയുന്ന അദ്ധ്യാപകരെ ആദരിക്കും.

ഫാ ആന്റു  സേവ്യർ സ്വാഗതം ആശംസിക്കുന്ന ഉദ്ഘാടന യോഗത്തിൽ സ്കൂൾ ബർ സാർ വിൽസൺ പുതുശ്ശേരി എസ്.ജെ അധ്യക്ഷത വഹിക്കും . ചീഫ് വിപ്പും കാഞ്ഞിര പ്പള്ളി എംഎൽഎയുമായ ഡോ.എൻ ജയരാജ് ആശംസാ സന്ദേശം നൽകുo.കാഞ്ഞിര പ്പള്ളി പഞ്ചായത്ത്  പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ, ജില്ലാ പഞ്ചായത്ത് മെമ്പറും സ്റ്റാൻ ഡിങ്ങ് കമ്മറ്റി ചെയർ പേഴ്സണുമായ ജസ്സി ഷാജൻ, വാർഡ് മെമ്പർ മഞ്ജു മാത്യു, പി.റ്റി .എ. പ്രസിഡന്റ് ടോം സെബാസ്റ്റ്യൻ, എം.പിറ്റിഎ പ്രസിഡന്റ് ജാക്വിലിൻ തുടങ്ങിയ വർ പങ്കെടുക്കും.

വർണ്ണാഭമായ കലാപരിപാടികൾക്കൊപ്പം  പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ തിള ക്കമാർന്ന വിജയം നേടിയ പ്രതിഭകളെ അനുമോദിക്കുo. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും സ്കൂൾ കലോത്സവത്തിൽ വിജയം കൈവരിച്ച കുട്ടികളുടെ കലാപരിപാടി കൾ കലാസന്ധ്യക്ക് മിഴിവേകും