എരുമേലി : ശബരിമല സീസണിൽ വിൽപനക്കായി എരുമേലിയിൽ കഞ്ചാവുമായി എത്തുന്നത് നിരവധി പേർ. 20 പൊതി കഞ്ചാവുമായി കുമളി സ്വദേശിയെ തിങ്കളാഴ്ച പോലിസ് പിടികൂടി. തീർത്ഥാടനകാലം ആരംഭിച്ചതിന് ശേഷം അര ഡസനോളം പേരാണ് കഞ്ചാവ് വിൽപനക്ക് ശ്രമിച്ച് പിടിയിലായത്. കുമളി ആനവിലാസം അട്ടപ്പളളം ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന ഭഗവതി (45) ആണ് തിങ്കളാഴ്ച പോലിസ് സ്റ്റേഷനടു ത്തുളള റോയൽ റസിഡൻസി ലോഡ്ജിൻറ്റെ മുൻവശത്ത് വെച്ച് പോലിസിൻറ്റെ പിടിയിലായത്.സീസൺ കടകളിലെ തൊഴിലാളികൾക്ക് കഞ്ചാവ് വിൽക്കാൻ വന്നതാണെന്ന് പ്രതി മൊഴി നൽകിയെന്ന് പോലിസ് പറഞ്ഞു. നിരവധി മോഷണ കേസുകളിലെ പ്രതിയാണ് ഇയാളെന്നും പമ്പ, സന്നിധാനം സ്റ്റേഷനുകളിൽ പ്രതിക്കെതിരെ മോഷണക്കേസുകളുണ്ടെ ന്നും പോലിസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞയിടെയായി മേഖലയിലുടനീളം കഞ്ചാവ് വിൽപന വർധിച്ചതിനെ തുടർന്ന് മണിമല സിഐ യുടെ നേതൃത്വത്തിൽ ആൻറ്റി നാർക്കോട്ടിക് സെൽ രൂപീകരിച്ച് റെയ്ഡുകൾ ശക്തമാക്കിയിരുന്നു.കഴിഞ്ഞ ദിവസം കെഎസ്ആർടിസി സ്റ്റാൻറ്റിൽ ബസിൽ വന്നിറങ്ങിയ ആളുടെ പക്കലു ണ്ടായിരുന്ന ബാഗിൽ നിന്നും ഒരു കിലോ 50 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. 20 പൊതി കഞ്ചാവുമായി കോന്നി സ്വദേശി ജമാലുദീനെയും 30 പൊതി കഞ്ചാവുമായി ഉടുമ്പഞ്ചോല സ്വദേശി പ്രശാന്തിനെയും പിടികൂടിയത് കഴിഞ്ഞ ദിവസങ്ങളിലാണ്. മുൻകാല കഞ്ചാവ് കേസുകളിലെ പ്രതികളെപ്പറ്റി നടത്തിയ അന്വേഷണത്തിലാണ് മാസങ്ങളായി തുമ്പില്ലാതിരുന്ന മണിമല സ്വദേശിയുടെ വീട് അടിച്ചു തകർത്ത കേസ് തെളിയിക്കാനായത്.മുൻ കഞ്ചാവ് കേസുകളിൽ പ്രതികളായിരുന്ന മൂന്ന് പേരാണ് ഈ കേസിൽ അറസ്റ്റിലാ യത്. യുവാക്കളിലും വിദ്യാർത്ഥികളിലും ഇതര സംസ്ഥാനക്കാരുൾപ്പടെയുളള തൊഴിലാളികളിലും കഞ്ചാവ് ഉപയോഗം വർധിച്ചു വരികയാണെന്ന് ആൻറ്റി നാർക്കോട്ടിക് വിഭാഗം പറയുന്നു. മാതാപിതാക്കളും ബന്ധുക്കളും ശരിയായ ശ്രദ്ധ നൽകിയാൽ കഞ്ചാവ് ഉപയോഗിക്കുന്നവരെ തിരുത്താനും ഉറവിടം കണ്ടെത്താനു മാകും.

സിഐ റ്റി ഡി സുനിൽ കുമാറിൻറ്റെ നേതൃത്വത്തിൽ എസ്ഐ മനോജ് മാത്യു, എഎ സ്ഐ വർഗീസ് കുരുവിള, ബിനോയി, സീനിയർ സിവിൽ ഓഫിസർമാരായ കെ എസ് അഭിലാഷ്, സുനിൽ, സിവിൽ ഓഫിസർമാരായ ഗോപകുമാർ, ബിജു എന്നിവരുൾ പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.