മുണ്ടക്കയം: മോഷ്ടിച്ച ബൈക്കുമായി കഞ്ചാവ് വില്‍പന നടത്തുന്ന രണ്ടു യുവാക്കളെ നാട്ടുകാര്‍ പിടികൂടി പെരുവന്താനം പോലീസിന് കൈമാറി. കൊല്ലം- ദിണ്ഡില്‍ ദേശീപാതയില്‍ പുല്ലുപ്പാറയ്ക്ക് സമീപമാണ് സംഭവം. കഴിഞ്ഞ ദിവസം മുണ്ടക്കയം സര്‍വീസ് സഹകരണബാങ്കിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് കറുകച്ചാല്‍ സ്വദേശികളായ രണ്ടു യുവാക്കള്‍ മോഷ്ടിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ബാങ്കിന്റെ സിസിടിവിയില്‍ പതിഞ്ഞിരുന്നു.

കങ്ങഴ കാഴമലഭാഗത്ത് മുളയാനിക്കല്‍ എബിന്‍ ബിനു (20), വെള്ളാവൂര്‍ ചെറുവള്ളി മഞ്ഞാക്കല്‍ വാഹനാനിയില്‍ ഹരീഷ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

മുണ്ടക്കയം എസ്‌ഐ അനൂപ് ജോസ് ഇവര്‍ക്കായി തിരച്ചില്‍ നടത്തുകയും ചെയ്തു. ബൈക്കുമായി കടന്ന ഇവര്‍ കന്പത്തു നിന്നും കഞ്ചാവ് കടത്തലായിരുന്നു മുഖ്യ തൊഴില്‍. ഓരോ കിലോമീറ്റര്‍ കഴിയുപ്പോഴും ഇവര്‍ ബൈക്കിന്റെ നന്പര്‍മാറിയാ യിരുന്നു കഞ്ചാവ് കടത്ത്. പല സ്ഥലത്ത് നിന്നും ഇവര്‍ പോലീസിനെ വെട്ടിച്ച് കടന്നു കളയുകയായിരുന്നു. ഇതിനിടെയാണ് ഇവര്‍ നന്പര്‍ പ്ലെയിന്റും ബൈക്കില്‍ പുതിയ സ്റ്റക്കറും പതിപ്പിക്കുന്നത്. ഇക്കാരണത്താല്‍ ഇവരെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.

ഇവരുടെ ബൈക്ക് തലങ്ങും വിലങ്ങും പായുന്നതു കണ്ടാണ് നാട്ടുകാര്‍ക്ക് സംശയം തോന്നിയത്. മോഷ്ടക്കാളുടെ പേരില്‍ വിവിധ സ്റ്റേഷനുകളില്‍ പത്തിലധികം കേസുകള്‍ ഉണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. പെരുവന്താനം പോലീസ് ഇവരെ മുണ്ടക്കയം പോലീസിന് കൈമാറി.