എരുമേലി : കഞ്ചാവ് കണ്ടെടുക്കാൻ ശ്രമിച്ച പോലിസുകാരെ വെട്ടിച്ച് ഓടിയ യുവാവി  നെ പിന്തുടർന്ന് പിടികൂടിയപ്പോൾ കണ്ടെടുത്തത് 30 പൊതി ഉണക്ക കഞ്ചാവ്. എരുമേ ലിയിയിൽ ശബരിമല തീർത്ഥാടനകാലത്തിൻറ്റെ മറവിൽ കഞ്ചാവ് വിൽപനക്കെത്തിയ ഇടുക്കി ഉടുമ്പൻചോല കരുണാപുരം പരപ്പനങ്ങാടി പ്ലാച്ചേരിയിൽ പ്രശാന്ത് (26) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് എരുമേലി ഫെഡറൽ ബാങ്ക് എടിഎം കൗണ്ടറിന് സമീപത്ത് വെച്ചാണ് പോലിസ് സംഘം പ്രതിയെ വളഞ്ഞ് പിടികൂടിയത്.
മണിമല സിഐ റ്റി ഡി സുനിൽ കുമാറിൻറ്റെ നേതൃത്വത്തിലുളള ലഹരി വിരുദ്ധ സ്ക്വാഡ് പ്രതിയെ പിടികൂടുകയായിരുന്നു. തമിഴ്നാട്ടിൽ നിന്നുംകഞ്ചാവ് വാങ്ങി മുണ്ടക്കയത്തും പരിസരങ്ങളിലുമായാണ് വിറ്റിരുന്നതെന്ന് പ്രതി പോലിസിന് മൊഴി നൽകി.
എരുമേലി എസ്ഐ മനോജ് മാത്യു, എഎസ്ഐ വർഗീസ് കുരുവിള, ബിനോയി, സീനിയർ സിവിൽ ഓഫിസർമാരായ സുനിൽ, മുഹമ്മദ് ഭൂട്ടോ, കെ എസ് അഭിലാഷ്, സിവിൽ ഓഫിസർമാരായ വിജയകുമാർ, സുഭാഷ്, ബിജു എന്നിവരടങ്ങിയ സംഘം അന്വേഷണത്തിലും റെയ്ഡിലും പങ്കെടുത്തു.