മുണ്ടക്കയം: കഞ്ചാവ് ഒളിപ്പിച്ച് കടത്തികൊണ്ട് വന്ന പൊൻകുന്നം സ്വദേശി മുണ്ടക്ക യത്ത് വാഹന പരിശോധനക്കിടയിൽ എക്സൈസ് സംഘത്തിന്റെ പിടിയിലായി. പൊൻകുന്നം ചെറുവള്ളി സ്വദേശി വീട്ടിൽ ജിസ് ബോസ്ക്കോ (42) ആണ് പിടിയി ലായത്.

കാഞ്ഞിരപ്പള്ളി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ.ടി സതീശന്റെ നേതൃത്വത്തി ലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. വർഷങ്ങളായി കഞ്ചാവിന്റെ അടിമയായ ജിസ് അടി വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കടത്തി വന്നിരുന്നത്.

പ്രവറ്റീവ് ഓഫീസർമാരായ പി.എ നജീബ്, കെ.ജെ എബ്രഹാം, സിവിൽ എക്‌സൈസ് ഓഫീസർമാരായ നവാസ് കെ.എ, സുരേന്ദ്രൻ കെ.സി, നിമേഷ് കെ.എസ് എന്നിവർ അറസ്റ്റിന് നേതൃത്വത്വം നൽകി.