എരുമേലി : നിരവധി മോഷണകേസുകളിൽ പ്രതി കഞ്ചാവുമായി അറസ്റ്റിലായി. പാല ക്കാട് കോട്ടപ്പാടം അരിയൂരിൽ താമസിക്കുന്ന കോന്നി സ്വദേശിയായ മുളന്തറ ചെരിവു പുരയിടത്തിൽ ജമാലുദ്ദീൻ (49) ആണ് എരുമേലിയിൽ ശബരിമല സിസൺ സ്ഥാപനങ്ങ ളിലെ തൊഴിലാളികൾക്ക് കഞ്ചാവ് വിൽക്കാൻ കൊണ്ടുവന്നതിനിടെ പിടിയിലായത്. ഇയാളിൽ നിന്ന് 20 പൊതി കഞ്ചാവ് പിടികൂടി.
ജില്ലാ പോലിസ് മേധാവിയുടെ നിർദേശപ്രകാരം കാഞ്ഞിരപ്പളളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള ലഹരി വിരുദ്ധ സ്ക്വാഡാണ് അറസ്റ്റ് ചെയ്തത്. മണിമല സിഐ റ്റി ഡി സുനിൽ കുമാറിൻറ്റെ നേതൃത്വത്തിൽ  എസ്ഐ മനോജ് മാത്യു, അഡീഷണൽ എസ്ഐ എം ആർ രാജു, എഎസ്ഐമാരായ ബിനോയി, തോമസ്, എസ് സി പി ഒ മാരായ കെ എസ് അഭിലാഷ്, സുനിൽ കുമാർ, സുബാഷ്, അരുൺ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.