കാഞ്ഞിരപ്പള്ളി ചേനപ്പാടിയിൽ രണ്ട് കിലോയോളം കഞ്ചാവുമായി വില്പനടക്കാരനട ക്കം രണ്ട് യുവാക്കൾ അറസ്റ്റിൽ. ചേനപ്പാടി, പായിക്കാട്ട്, സച്ചു സത്യൻ, എരുമേലി കി ഴക്കേപറമ്പിൽ ഷിനാസ് ഷാജി എന്നിവരാണ് അറസ്റ്റിലായത്.
കോട്ടയം ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തി ൽ സ്പെഷ്യൽ സ്ക്വാഡായ ഡാൻസാഫ് ടീമംഗങ്ങൾ നടത്തിയ പരിശോധനയിലാണ് കാ ഞ്ഞിരപ്പള്ളി ചേനപ്പാടിയിൽ നിന്നും രണ്ട് കിലോയോളം കഞ്ചാവ് പിടികൂടിയത്. ചേന പ്പാടി, പായിക്കാട്ട്, സച്ചു സത്യൻ്റെ വീട്ടിൽ നിന്നുമാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഇ യാൾ ഇവിടെ വച്ച് കഞ്ചാവ് വില്പന നടത്തി വരികയായിരുന്നുവെന്ന് പോലീസ് അറി യിച്ചു. സ്ക്വാഡംഗങ്ങൾ എത്തുമ്പോൾ സുഹൃത്തും സഹായിയുമായ ഷിനാസ് ഷാജി യും ഇവിടെയുണ്ടായിരുന്നു. മൽപിടുത്തത്തിനൊടുവിലാണ് ഇരുവരെയും കീഴടക്കി യ ത്.
കഞ്ചാവിന് ആവശ്യക്കാരെന്ന വ്യാജേനയാണ് സ്ക്വഡംഗങ്ങൾ സച്ചുവിൻ്റെ വീട്ടിലെ ത്തിയത്.തുടർന്ന് കഞ്ചാവ് എടുത്ത് കൊണ്ട് വരുന്നതിനിടെ ഇരുവരെയും കീഴ്പ്പെടു ത്തുകയായിരുന്നു. കഞ്ചാവ് തൂക്കി വില്ക്കാനുപയോഗിക്കുന്ന ത്രാസും, കത്തിച്ച് വലി ക്കാനുപയോഗിക്കുന്ന പൈപ്പും കുപ്പികളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. എരുമേലി എസ് ഐ അനീഷ് എം.എസ് ൻ്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പി ടിയിലായ സച്ചു നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണന്ന് പോലീസ് പറഞ്ഞു.