ശബരിമല വലിയ തന്ത്രി താഴമൺ മഠം കണ്ഠര് മഹേശ്വരര് നിര്യാതനായി.ശബരിമല ഉൾപ്പെടെ പ്രശസ്ത ക്ഷേത്രങ്ങളിലെ തന്ത്രിയായ താഴമൺമഠം കണ്ഠര് മഹേശ്വരര്  (84) അന്തരിച്ചു. ചെങ്ങന്നൂരിലെ താഴമൺ മഠത്തിലായിരുന്നു അന്ത്യം. കേരളത്തിനകത്തും പുറത്തുമായി മുന്നൂറോളം ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠ നടത്തിയിട്ടു ണ്ട്‌. ഇദ്ദേഹത്തിന്‌ എഴുന്നൂറോളം ക്ഷേത്രങ്ങളില്‍ താന്ത്രികാവകാശമുണ്ട്‌.വാർധക്യസഹജമായ രോഗങ്ങളെ ത്തുടർന്നു ചികിത്സയിലായിരുന്നു.

പരശുരാമന്റെ കാലത്ത് ആന്ധ്രയിൽനിന്നു കേരളത്തിൽ എത്തിയതെന്നു വിശ്വസിക്ക പ്പെടുന്ന താഴമൺ തന്ത്രികുടുംബത്തിലെ കാരണവരാണ്. പതിനേഴാം വയസിൽ ശബരിമ ലയിലെ താന്ത്രിക കർമങ്ങളിൽ പങ്കാളിയായി തുടങ്ങിയ ഇദ്ദേഹം അച്‌ഛൻ കണ്‌ഠര് പരമേശ്വരരുടെ അനുജൻ കണ്‌ഠര് ശങ്കരരോടൊപ്പമാണു ആദ്യമായി ശബരിമലയിലെ ത്തിയത്. കൊല്ലവർഷം 1126 ഇടവം നാലിനു ശബരിമല ക്ഷേത്രത്തിലുണ്ടായ അഗ്നിബാധ യ്‌ക്കു ശേഷം ഇപ്പോഴുള്ള അയ്യപ്പവിഗ്രഹം പ്രതിഷ്‌ഠിച്ചതു തന്ത്രി കണ്‌ഠര് ശങ്കരരാണ്. ചടങ്ങിൽ സഹകാർമികത്വം വഹിച്ചത് മഹേശ്വരര് ആണ്. മാളികപ്പുറത്ത് ദുർഗാ ക്ഷേത്രം പ്രതിഷ്‌ഠിച്ചതു വലിയ തന്ത്രിയായ ശേഷം മഹേശ്വരരാണ്.

1927 ജൂലൈ 28 ന് കർക്കടക മാസത്തിലെ പുണർതം നക്ഷത്രത്തിലാണു ജനനം. ആദ്യ മന്ത്രാക്ഷരങ്ങൾ പഠിച്ചത് അച്ഛനിൽ നിന്നാണ്. കുട്ടിക്കാലത്തു തന്നെ അച്ഛനെ നഷ്ടമായി. പിന്നീടു വീട്ടിൽ ഗുരുക്കന്മാരെ വരുത്തി സംസ്‌കൃതവും മറ്റും പഠിച്ചു. കുടുംബത്തിലെ പതിവനുസരിച്ചു പന്ത്രണ്ടാം വയസ്സിൽ ചെങ്ങന്നൂർ മഹാദേവർ ക്ഷേത്രത്തിൽ ആദ്യപൂ ജ. കേരളത്തിനകത്തും പുറത്തുമായി മുന്നൂറോളം ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠ നടത്തിയിട്ടു ള്ള ഇദ്ദേഹത്തിന്‌ എഴുന്നൂറോളം ക്ഷേത്രങ്ങളില്‍ താന്ത്രികാവകാശമുണ്ട്‌. പ്രതിഷ്‌ഠാകർമ ങ്ങൾക്കായി വിദേശത്തു പോയിട്ടുണ്ട്.

ഭാര്യ: ദേവകി അന്തർജനം. മക്കൾ: കണ്‌ഠര് മോഹനര്, മല്ലിക (ഫെഡറൽ ബാങ്ക്, പേരൂർക്കട), ദേവിക. മരുമക്കൾ: എം.എസ്.രവി നമ്പൂതിരി, ആശാ ദേവി, പരേതനായ ഈശ്വരൻ നമ്പൂതിരി.