എരുമേലി: ആനയുടെ ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടതിന്റെ ഭീതി മാ യാതെ നില്‍ക്കുന്ന പാക്കാനത്ത് ഒറ്റയാന്റെ ശല്യം. തൊട്ടടുത്തുള്ള പ്രദേശ മായ മഞ്ഞളരുവിയില്‍ ആനക്കൂട്ടം കാടിറങ്ങിയെത്തിയതിന്റെ ഭീതിയില്‍ നാട്ടുകാര്‍. പാക്കാനം കാരശേരി ഭാഗത്താണ് ഒറ്റയാന്‍ ഇറങ്ങിയത്. ഈ ഭാ ഗത്ത് വനാതിര്‍ത്തിയില്‍ പ്രവര്‍ത്തിച്ചിരുന്ന സൗര വേലി ഒറ്റയാന്‍ തകര്‍ ത്തു. തുടര്‍ന്ന് പറമ്പുകളിലെത്തി കൃഷികള്‍ നശിപ്പിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ആന കാട്ടിലേക്ക് പോയതെങ്കിലും വീണ്ടും എത്തിയേക്കുമെന്ന ഭീതിയിലാണ് നാട്ടുകാര്‍.

ആന തകര്‍ത്ത സൗര വേലി വാര്‍ഡ് മെംബര്‍ ജോമോന്റെ നേതൃത്വത്തില്‍ പുനഃസ്ഥാപി ച്ചു. ബാറ്ററിയും സോളാര്‍ പാനലും തകര്‍ന്ന നിലയിലാണ്. പകരം ബാറ്ററിയും അനുബ ന്ധ ഉപകരണങ്ങളും നല്‍കാമെന്ന് വനപാലകര്‍ അറിയിച്ചു.ഒറ്റയാന്‍ ഉള്ളതിനാല്‍ വന ത്തില്‍ വിറകിനും പുല്ല് ശേഖരിക്കാനും പോകുന്നത് അപകട സാധ്യത മൂലം ഒഴിവാക്ക ണമെന്ന് വനപാലകര്‍ മുന്നറിയിപ്പ് നല്‍കി.കാടിറങ്ങി വെള്ളം തേടിയെത്തിയ ആനക്കൂ ട്ടം മഞ്ഞളരുവി റോഡിന്റെ മുകള്‍ഭാഗത്ത് വനാതിര്‍ത്തിയിലാണ് നിലയുറപ്പിച്ചിരിക്കു ന്നത്. ആനക്കൂട്ടം കാട്ടിലേക്ക് മടങ്ങിയിട്ടില്ല. വെള്ളം തേടി റോഡ് മുറിച്ചുകടക്കാന്‍ എ ത്താന്‍ സാധ്യത ഉണ്ടെന്ന് വനപാലകര്‍ അറിയിച്ചു. ഇത് മുന്‍നിര്‍ത്തി മുന്നറിയിപ്പും ജാ ഗ്രത നിര്‍ദേശവും നാട്ടുകാര്‍ക്ക് നല്‍കിയിട്ടുണ്ട്.

മുമ്പ് ഇതേനിലയില്‍ ആനകള്‍ റോഡ് മുറിച്ചുകടന്ന ശേഷം തിരികെ പോകാതെ വന്ന തോടെ നാട്ടുകാരും വനപാലകരും ജനപ്രതിനിധികളും ഉള്‍പ്പെട്ട സംഘം ആനകളെ തുര ത്തിയോടിച്ചാണ് വനത്തിലേക്ക് ഏറെ ശ്രമകരമായി കയറ്റി വിട്ടത്. വനത്തില്‍ പുല്ല് ശേ ഖരിക്കാന്‍ ഭര്‍ത്താവിനൊപ്പം പോയ വീട്ടമ്മയെ ആണ് ആന ആക്രമിച്ച് കൊലപ്പെടുത്തി യത്. ഈ സംഭവത്തിന് ശേഷം ഒട്ടേറെ തവണ ആനകള്‍ നാട്ടിലെത്തി കൃഷികള്‍ നശിപ്പിച്ച തോടെ സൗര വേലികള്‍ നിര്‍മിക്കുകയായിരുന്നു. ഇപ്പോള്‍ വേലിയും തകര്‍ത്താണ് ആന കള്‍ കാടിറങ്ങുന്നത്.