കയ്യേറ്റക്കാരന്റെയല്ല കുടിയേറ്റക്കാരന്റെ സര്‍ക്കാരാണ് എല്‍ഡിഎഫിന്റേതെന്ന് കാനം രാജേന്ദ്രന്‍.മന്ത്രിയാണോ ജനപ്രതിനിധിയാണോ എന്നത് പ്രശ്‌നമല്ലന്നും ഇക്കാര്യത്തില്‍ നിയമം നടപ്പിലാക്കുമെന്നും അദ്ദേഹം എരുമേലിയില്‍ പറഞ്ഞു.ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി എരുമേലിയില്‍ നടക്കുന്നസി പി ഐ മുണ്ടക്കയം മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കാനം .

ഭൂമി കയ്യേറ്റ വിഷയത്തിലെ പാര്‍ട്ടിയുടെ നിലപാട് സര്‍ക്കാരിന്റേതെന്ന പേരില്‍ കാനം വീണ്ടും വ്യക്തമാക്കിയത്.കുടിയേറ്റക്കാരന്റെ കൂടെയാണ് ഈ സര്‍ക്കാരെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു..ഇത് കയ്യേറ്റക്കാരന്റെ കൂടെയുള്ള സര്‍ക്കാരല്ല. ഇക്കാര്യത്തില്‍ ജനപ്രതിനിധിയാണോ മന്ത്രിയാണോ എന്നത് പ്രശ്‌നമല്ലന്നും നിയമാനുസൃതം നടപടികള്‍ സ്വീകരിച്ച് സര്‍ക്കാര്‍ നിയമം നടപ്പിലാക്കുമെന്നും കാനം പറഞ്ഞു. 
പലപ്പോഴും ശക്തിയുള്ളവരുടെ ശരീരത്ത് തൊടുമ്പോള്‍ സാധാരണയുണ്ടാകുന്ന പ്രതിക രണത്തെക്കാള്‍ ശക്തി കൂടും.അത് കൊണ്ട് അവരെ തൊടുമ്പോഴും, നോട്ടീസ് കൊടുക്കു മ്പോഴും വളരെ വലിയ ശബ്ദമുണ്ടാകും.എന്നാല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ ഇത് കാര്യ മായി എടുക്കുന്നില്ലന്നും കാനം കൂട്ടിച്ചേര്‍ത്തു.

ബി ജെ പി ക്കും ആര്‍ എസ് എസിനുമെതിരെ ജനാധിപത്യ ഇടതുപക്ഷ ശക്തികളുടെ പൊതുവേദി രാജ്യത്ത് ഉയര്‍ന്ന് വരണമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. സമ്മേളനത്തില്‍ സി.കെ ശശിധരന്‍, ഒ പി എ സലാം, വി.ബി ബിനു എന്നിവര്‍ സംസാരിച്ചു.