മു​ണ്ട​ക്ക​യ​o: ഒ​റി​ജ​ലി​നെ വെ​ല്ലു​ന്ന ഇ​രു​നൂ​റി​ന്‍റെ ക​ള്ള​നോ​ട്ടു​ക​ൾ വ്യാ​പ​കം. കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലെ ടൗ​ണു​ക​ളി​ലാ​ണ് ക​ള്ള​നോ​ട്ട് ക​ണ്ടെ​ത്തി​യിരി​ക്കു​ന്ന​ത്. മ​ത്സ്യ, മാം​സ, പ​ഴം, പ​ച്ച​ക്ക​റി ക​ട​ക​ളി​ലാ​ണ് ഇ​വ കൂ​ടു​ത​ലും ന​ൽ​കു​ന്ന​ത്.ഇ​ന്ന​ലെ മു​ണ്ട​ക്ക​യ​ത്തു​ള്ള മീ​ൻ​ക​ട​യി​ൽ 200 ന്‍റെ ക​ള്ള​നോ​ട്ട് എ​ത്തി​യി​രു​ന്നു. അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ പ​ക്ക​ലാ​ണ് നോ​ട്ട് എ​ത്തി​യ​ത്.

ക​ട​യു​ട​മ​യു​ടെ കൈ​യി​ൽ നോ​ട്ട് ല​ഭി​ച്ച​പ്പോ​ൾ ത​ന്നെ ക​ള്ള​നോ​ട്ടാ​ണെ​ന്ന് വ്യ​ക്ത​മാ​യി. ഇ​തി​നി​ടെ നോ​ട്ട് ന​ൽ​കി​യ ആ​ൾ മു​ങ്ങു​ക​യും ചെ​യ്തു. അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി ചെ​യ്യു​ന്നി​ട​ത്താ​ണ് ഇ​വ കൂ​ടു​ത​ലും വി​റ്റ​ഴി​ക്ക​പ്പെ​ടു​ന്ന​ത്. ക​ള്ള​നോ​ട്ടു​ക​ൾ പ്ര​ചാ​ര​ത്തി​ലാ​യ​തോ​ടെ വ്യാ​പാ​രി​ക​ൾ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.

200, 500, 2000 നോ​ട്ടു​ക​ൾ എ​ങ്ങ​നെ വാ​ങ്ങു​മെ​ന്നാ​ണ് വ്യാ​പ​രി​ക​ൾ ചോ​ദി​ക്കു​ന്ന​ത്. നോ​ട്ടു​മാ​യി ബാ​ങ്കു​ക​ളി​ലും മ​റ്റും എ​ത്തു​പ്പോ​ഴാ​ണ് ക​ള്ള​നോ​ട്ടാ​ണെ​ന്ന് തെ​ളി​യു​ന്ന​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള നോ​ട്ടു​ക​ൾ ന​ശി​പ്പി​ച്ചു ക​ള​യു​ക​യാ​ണ് പ​തി​വ്