കാഞ്ഞിരപ്പള്ളി എംഎല്‍എയായിരുന്ന തോമസ് കല്ലമ്പള്ളിയുടെ 20ാം ചരമവാര്‍ഷി കം,  കേരള കോണ്‍ഗ്രസ് മേഖല കമ്മിറ്റിയുടെയും കല്ലമ്പള്ളി ഫൗണ്ടേഷന്റെയും നേ തൃത്വത്തില്‍ അനുസ്മരിച്ചു. കേരള കോണ്‍ഗ്രസ് ഡപ്യൂട്ടി ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോ ര്‍ജ് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളിയിലെ ശവകുടീരത്തില്‍ റീത്ത് സമര്‍പ്പിച്ച് അനുസ്മരണ സമ്മേളനം നടത്തി. ആദര്‍ശധീരനും സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉടമ യുമായിരുന്നു തോമസ് കല്ലന്പള്ളിയെന്ന് ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.

മണ്ഡലം പ്രസിഡന്റ് സിബി നമ്പുടാകം അധ്യക്ഷത വഹിച്ചു. ത്രേസിക്കുട്ടി കല്ലന്പ ള്ളി, ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍, ജനറല്‍ കണ്‍വീനര്‍ ജോജി വാളിപ്ലാ ക്കല്‍, സംസ്ഥാന സെക്രട്ടറിമാരായ സോണി തോമസ്, മറിയാമ്മ ടീച്ചര്‍, തോമസ് കു ന്നപ്പള്ളി, ടോമി ഡൊമിനിക്,  മജു പുളിക്കല്‍, ജോസ് കൊച്ചുപുര, ജോയി മുണ്ടാംപ ള്ളി, സി.വി. തോമസ്, ലാല്‍ജി മാടത്താനിക്കുന്നേല്‍, ഡാനി കുന്നത്ത്, പഞ്ചായത്തു മെമ്പര്‍മാരായ ബിജോജി തോമസ്, ഏലിയാമ്മ വാന്തിയില്‍ എം.വി. വര്‍ ക്കി, ജോസ ഫ് പടിഞ്ഞാറ്റ, കെ.ജെ. മാത്യു കിണറ്റുകര, ചാക്കോച്ചന്‍ വെട്ടിക്കാട്ട് എ ന്നിവരും  പ്രസംഗിച്ചു.

സാന്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളെ കംപ്യൂട്ടര്‍ പഠനത്തില്‍ സഹായിക്കുന്നതിന് കല്ലന്പള്ളി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍  പദ്ധതി തയാറാ ക്കിയതായി ഭാരവാഹികള്‍ അറിയിച്ചു.