കേരളാ സർക്കാർ സാംസ്കാരിക വകുപ്പിൻ്റെ യുവ കലാകാരൻമാർക്കായുള്ള വജ്ര ജൂ ബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ കലാ പരിശീലന കേന്ദ്രം വി ഴിക്കത്തോട് പിവൈഎംഎ ലൈബ്രറിയിൽ ആരംഭിച്ചു. മണ്ണകം എന്ന പേരിൽ  സംഘ ടിപ്പിച്ച  കലാ-സാംസ്കാരിക സമ്മേളനത്തിൽ വെച്ച് പരിശീലന കേന്ദ്രത്തിൻ്റെ ഉദ്ഘാട നം ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ.സാജൻ കുന്നത്ത് നിർ വ്വഹിച്ചു. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ.തങ്കപ്പൻ അദ്ധ്യക്ഷനായി. ജി ല്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ജെസി ഷാജൻ മുഖ്യപ്രഭാഷണം നടത്തി.

ബ്ളോക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ടി.എ സ്.കൃഷ്ണകുമാർ, ഗ്രാമപഞ്ചായത്തംഗം സിന്ധു സോമൻ, പുരോഗമന കലാസാഹിത്യ സംഘം ഏരിയാ സെക്രട്ടറി എം.എ.റിബിൻ ഷാ,പിവൈഎംഎ വായനശാല പ്രസിഡ ണ്ട് കെ.കെ.പരമേശ്വരൻ, സെക്രട്ടറി സാബു കെ.ബി എന്നിവർ പ്രസംഗിച്ചു. വജ്ര ജൂ ബിലി ഫെലോഷിപ്പ് പദ്ധതി ജില്ലാ കോർഡിനേറ്റർ രാഹുൽ കൊച്ചാപ്പി വിഷയാവതര ണം നടത്തി.പടയണി കലാകാരൻമാരായ കെ.എൻ.മണി, എം.വി.ഗോവിന്ദപണിക്കർ, രാജൻ നെല്ലിത്താനം, കെ.കെ.കുട്ടപ്പൻ, പി.എ.വേണുഗോപാൽ, സന്ദീപ് ടി.എസ്, എ ന്നിവരെ ചടങ്ങിൽ ആദരിച്ചു.ബ്ളോക് പഞ്ചായത്തംഗംജോളി മടുക്കക്കുഴി സ്വാഗത വും രതീഷ് റ്റി.ആർ നന്ദിയും പറഞ്ഞു.

കലാമണ്ഡലം സുബിൻ ഓട്ടൻതുള്ളൽ അവതരിപ്പിച്ചു.കാഞ്ഞിരപ്പള്ളി ബ്ളോക് പ ഞ്ചായത്തിൻ്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന പരിശീലന കേന്ദ്രത്തിൽ നാടൻ കലാരൂപങ്ങളായ പടയണി, വിൽപാട്ട്, പാക്കനാർ തുള്ളൽ, ഓട്ടൻതുള്ളൽ എന്നിവ യിലാണ് സൗജന്യ പരിശീലനം നൽകുക.രതീഷ് ടി.ആർ, അരുൺ കുമാർ, കലാമ ണ്ഡലം സുബിൻ, ഗോപീകൃഷ്ണ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം.