വെള്ളപ്പൊക്കം മൂലം ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്ന കുട്ടനാ ട്ടിലെ കൈനകരി നിവാസികള്‍ക്ക് സാന്ത്വനമായി എ. കെ.ജെ.എം. സ്‌കൂ ള്‍. കുട്ടികളും,അധ്യാപകരും, രക്ഷകര്‍ത്താക്കളും, പൂര്‍വ്വ വിദ്യാര്‍ത്ഥി കളും സമാഹരിച്ച പണംകൊണ്ട് വാങ്ങിയ വസ്ത്രങ്ങളും, ഭക്ഷ്യ വസ്തുക്കളുമായി 20 പേരടങ്ങുന്ന സംഘം കൈനകരി സന്ദര്‍ശിച്ചു.

സാന്ത്വനയാത്ര കെ.സി.എസ്.എല്‍ കാഞ്ഞിരപ്പള്ളി രൂപതാ ഡയറക്ടര്‍ റവ. ഫാ. ജിന്‍സ് ഉല്‍ഘാടനം ചെയ്തു. പുളിംങ്കുന്ന് വരെ ബസ്സിലും തുട ര്‍ന്ന് ബോട്ടിലും യാത്രചെയ്ത് സംഘം കൈനകരിയിലെത്തി അവശ്യവ  സ്തുക്കള്‍ ദുരിതബാധിതര്‍ക്ക് കൈമാറുകയും, ദൂരിതാശ്വാസക്യാമ്പു കള്‍ സന്ദര്‍ശിച്ച് അവരോടുള്ള പ്രതിബത്ധത അറിയിക്കുകയും ചെയ്തു. പ്രിന്‍സിപ്പല്‍ റവ. ഫാ. സാല്‍വിന്‍ അഗസ്റ്റ്യന്‍ എസ്. ജെ. യാത്ര യ്ക്ക് നേതൃത്വം നല്‍കി. കൂട്ടായ ഒരു പ്രയത്‌നത്തിന്റെ വിജയമായിരു ന്നു ഈ പരിപാടി.