കാഞ്ഞിരപ്പള്ളിയില്‍ വഴി തടസ്സപ്പെടുത്തി സിനിമയുടെ ചിത്രീകരണം നട ത്തിയതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ഷാജി കൈലാസ് ചിത്രം കടുവയുടെ സെറ്റിലേക്ക് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. പ്രവര്‍ത്തകരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് തടഞ്ഞത് തര്‍ക്കങ്ങള്‍ക്കിടയാക്കി. കാഞ്ഞിരപ്പള്ളി മണ്ണാര്‍ക്കയം റോഡില്‍ കുന്നുംഭാഗത്തായിരുന്നു സിനിമ ചിത്രീകരണം. പ്രിഥ്വിരാജ്, കലാഭവന്‍ ഷാജോണ്‍, അലന്‍സിയര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട സ്റ്റണ്ട് സീനാണ് ചിത്രീകരിച്ചിരുന്നത്. കഴിഞ്ഞ ഒരാഴ്ചയായി റോഡില്‍ ചിത്രീകരണം തുടരുകയാണ്. ഇതിനിടെ പരാതികള്‍ ഉയര്‍ന്നു. റോഡ് ഗതാഗതം തടസപ്പെടുത്തരുതെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാവിലെ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഉച്ചയോടെ ഓട്ടോറിക്ഷയും സമീപത്തെ ആശുപത്രിയിലെത്തിയവരുടെ വാഹനങ്ങളും തടഞ്ഞിട്ടു. ഇതോടെ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി.

ഗതാഗത നിയന്ത്രണം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഏറ്റെടുത്തതും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചു. ജോജുവിനെതിരെയും പ്രവര്‍ത്തകര്‍ മുദ്രാ വാക്യം മുഴക്കി. ചിറക്കടവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. എന്നാല്‍ കാഞ്ഞിരപ്പള്ളിയിലെ നേതാക്കള്‍ ഇടപ്പെട്ട് പ്രതിഷേധക്കാരെ പിന്തിരിപ്പി ക്കാന്‍ ശ്രമിച്ചു. ഇതോടെ പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമായി. അതേസമയം പ്രവര്‍ ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായിട്ടില്ലെന്ന് നേതാക്കള്‍ വിശദീകരിച്ചു. കാഞ്ഞിരപ്പ ള്ളി പൊലീസിന്റെ വീഴ്ചയാണ് ഗതാഗതകുരുക്കിന് കാരണമെന്നും പ്രവര്‍ത്തകര്‍ ആ രോപിച്ചു.