കടവനാല്‍കടവ് പാലത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ തിങ്കളാഴ്ച മുതല്‍ ആ രംഭിക്കുമെന്നും അതിനാല്‍ 45 ദിവസത്തേക്ക്  കൂടി പാലം പൂര്‍ണമായും അടച്ചിടുമെ ന്നും ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. കഴിഞ്ഞ ഒക്‌ടോബറില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ പ്രസ്തുത പാലത്തിന്റെ ഒരു സ്പാന്‍ തെന്നിമാറി കേടുപാട് സംഭവി ച്ചതിനാല്‍ ഗതാഗതം തടസപ്പെട്ടു കിടക്കുകയായിരുന്നു.

ഖലാസികളുടെയും ഹൈഡ്രോളിക് സംവിധാനത്തിന്റെയും സഹായത്തോടെ പ്രത്യേ ക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നവീകരണമാണ്  നടക്കുന്നത്.  64.3 ലക്ഷം രൂപ ചെലവില്‍   നടത്തുന്ന   കടവനാല്‍ കടവ് പാലത്തിന്റെ  പുനരുദ്ധാരണ പ്രവര്‍ത്തന ങ്ങളുടെ ഭാഗമായി ഗവണ്മെന്റ് ചീഫ് വിപ്പ്  ഡോ. എന്‍. ജയരാജ് സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

പണികള്‍ നടക്കുന്ന 45 ദിവസത്തേക്ക്  പാലം പൂര്‍ണമായും അടച്ചിടുന്ന കാലയളവി ല്‍ പാലത്തിലൂടെ കാല്‍നടയാത്ര പോലും അനുവദിക്കുവാന്‍ സാധിക്കില്ല .  അതി നാല്‍ സാഹചര്യം മനസ്സിലാക്കി ജനങ്ങള്‍  സഹകരിക്കണമെന്നും ചീഫ് വിപ്പ് അഭ്യര്‍ ത്ഥിച്ചു.