ചേനപ്പാടി കടവനാല്‍കടവ് പാലം പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ഗതാ ഗ തത്തിനായി തുറന്നു നല്‍കി. ഇതോടെ ചേനപ്പാടി നിവാസികളുടെ ഏഴു മാസത്തെ ദു രിതയാത്രയ്ക്കാണ് അറുതിയാകുന്നത്. കഴിഞ്ഞ പ്രളയത്തിലാണ് ചേനപ്പാടി കടവനാ ല്‍കടവ് പാലം അപകടവാസ്ഥയിലായത്. പ്രളയജലത്തിന്റെ സമ്മര്‍ദ്ദം മൂലവും ഒഴു കിയെത്തിയ തടികളിടിച്ചും വിഴിക്കിത്തോട് ഭാഗത്ത് നിന്ന് പാലത്തിലേക്ക് പ്രവേശി ക്കുന്ന ഭാഗത്തെ സ്പാന്‍ രണ്ടരയടിയിലേറെ തെന്നി മാറിയിരുന്നു.ഇതോടെ ഇതുവഴിയു ള്ള ഗതാഗതം നിലച്ചു.

കാഞ്ഞിരപ്പള്ളിയില്‍ നിന്ന് മുക്കട, റാന്നി, പത്തനംതിട്ട എന്നിവിടങ്ങളിലേക്ക് വാഹ നങ്ങള്‍ ആശ്രയിക്കുന്ന റോഡാണിത്. മണിമല, ചങ്ങനാശേരി റൂട്ടിലേക്കും വാഹനങ്ങ ള്‍ ഓടിയിരുന്ന പാലമാണിത്. ഒമ്പതു ബസുകള്‍ ഇതുവഴി സര്‍വീസ് നടത്തിയിരുന്നു. ബസുകള്‍ മുടങ്ങിയതോടെ ചേനപ്പാടി, വിഴിക്കിത്തോട് നിവാസികള്‍ ഏറെ ബുദ്ധിമു ട്ടിലായി.64 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് കടവനാല്‍കടവ് പാലത്തിന്റെ പുനരു ദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മേയ് ഒമ്പതിന് പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചിരുന്നു.

വിഴിക്കിത്തോട് ഭാഗത്തുനിന്നുള്ള ആദ്യ സ്പാന്‍ ഹൈഡ്രോളിക് ജാക്കി ഉപയോഗിച്ച് ഖലാസികളുടെ സഹായത്തില്‍ ഉയര്‍ത്തി തൂണില്‍ പഴയ സ്ഥാനത്തേക്ക് പുനഃസ്ഥാ പിച്ചു. തുടര്‍ന്ന് ബലക്ഷയം നേരിട്ട മൂന്നു സ്പാനുകളും ഹൈട്രോളിക് ജാക്കിയുടെ സ ഹായത്തോടെ ഉയര്‍ത്തി പഴയ നിലയില്‍ പുനഃസ്ഥാപിക്കുകയും പാലത്തിന്റെ ബയ റിംഗുകള്‍ പൂര്‍ണമായി മാറ്റി സ്ഥാപിക്കുകയും ചെയ്തു. കൂടാതെ സ്പാനുകള്‍ തമ്മില്‍ കൂടിച്ചേരുന്ന ഭാഗങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്ത് ബലവത്താക്കുകയും  കൈവരികള്‍ അട ക്കം നിര്‍മിക്കുകയും ചെയ്തു.

ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ്, സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ എംഎല്‍എ, ജില്ലാ പ ഞ്ചായത്തംഗം ജെസി ഷാജന്‍, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോ സമ്മ തോമസ്, പഞ്ചായത്തംഗങ്ങളായ റിജോ വാളന്തറ, വി.എന്‍. രാജേഷ് തുടങ്ങിയ വരുടെ നേതൃത്വത്തില്‍ നാട്ടുകാരാണ് പാലം തുറന്നത്.