രാത്രി 7.30ഓടെ  കുഴിമാവ് -മാങ്ങാപേട്ട റോഡില്‍ നാല്‍പ്പതേക്കര്‍ ഭാഗത്താവച്ചായിരു ന്നു സംഭവം.ഇരു ചക്രവാഹനത്തില്‍ പോവുകയായിരുന്ന ഇരുവരുടെയും മുന്നിലേക്ക് പോത്ത് ചാടിവീഴുകയായിരുന്നു. പുഞ്ചവയല്‍ 504  കല്ലമ്പളളിയില്‍ ബിജു(48), മകന്‍ എബിന്‍(14) എന്നിവര്‍ക്കാണ് പരിക്കേറ്റത്.  ബിജുവിന് കാലിനും വയറിനും പരിക്കേറ്റ ത്. എബിന്റെ കാലില്‍ പോത്തിന്റെ ചവിട്ടേററിട്ടുണ്ട്. ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളജ് ആഅശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേഖലയില്‍ കാട്ടു മൃഗങ്ങളുടെ ശല്യം വര്‍ധിച്ചു വരികയാണ്. ആന, പന്നി എന്നിവയും മേഖലയില്‍ കൃഷി നശിപ്പിക്കുന്നത് നിത്യ സംഭവമാണ്. കഴിഞ്ഞ ദിവസം മുണ്ടക്കയം പനക്കച്ചിറ റോഡരുകില്‍ കാട്ടുപോത്തിനെ കണ്ടവരുണ്ട്.