കാഞ്ഞിരപ്പള്ളി : കഴിഞ്ഞ വർഷം കോവിഡ് കാലഘട്ടത്തിൽ പി.സി ജോർജ്ജിന്റെ നേതൃത്വത്തിൽ ആരംഭിച്ച കാഞ്ഞിരപ്പള്ളി കാർഷിക വിപണിക്ക് മികച്ച പ്രതികരണം അയ്യായിരം അംഗങ്ങളുമായി ദിവസേന വൻ തോതിലുള്ള കച്ചവടമാണ് കാഞ്ഞിരപ്പള്ളി കാർഷിക വിപണിയിൽ നടക്കുന്നത്.
കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, പാലാ എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഉത്പന്നങ്ങൾ വിറ്റഴിക്കാൻ സാധിക്കാതെ പ്രതിസന്ധിയിലായ കർഷകരെ സഹായിക്കാനാണ് പൂർണ്ണമായും സൗജന്യമായ ഓൺലൈൻ പ്ലാറ്റ്ഫോമായ കാർഷിക വിപണിക്ക് പൂഞ്ഞാർ കേന്ദ്രീകരിച്ച് പി.സി ജോർജ് തുടക്കമിട്ടത് കർഷകരിൽ നിന്നും മികച്ച പ്രതികരണം ലഭിച്ചതോടെ പാലയിലും, പിന്നീട് കാഞ്ഞിരപ്പള്ളിയിലും വിപണിക്ക് തുടക്കം കുറിച്ചു.എല്ലാത്തരം കാർഷിക ഉത്പന്നങ്ങളും മൂല്യ വർദ്ധിത ഉത്പന്നങ്ങളും,വളർത്ത് മൃഗങ്ങളും ഉൾപ്പെടെ കാർഷിക വിപണി സജീവമാണ്.
കാർഷിക വിപണി പ്രദേശത്ത് വലിയ രീതിയിലുള്ള കാർഷിക മുന്നേറ്റത്തിന് സഹായകരമാകുമെന്നും പഞ്ചായത്ത്‌ അടിസ്ഥാനത്തിൽ കാർഷിക വിപണി സംഘടിപ്പിക്കുമെന്നും പി.സി ജോർജ് പറഞ്ഞു.