സമ്പൂര്‍ണ്ണ മുഖാവരണ പഞ്ചായത്തായിക്കൊണ്ട് ചിറക്കടവ് രാജ്യത്തിന് തന്നെ മാതൃക യാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ബിജെപി ചിറക്കടവ് പഞ്ചാ യത്ത് കമ്മറ്റിയും സേവാഭാരതിയും ചേര്‍ന്ന് നടപ്പാക്കുന്ന സജ്ജമാണ് ചിറക്കടവ് പദ്ധതി യുടെ ഭാഗമായി പഞ്ചായത്തിലെ പതിനായിരത്തോളം വീടുകളില്‍ മുഖാവരണം നല്‍കു ന്ന പദ്ധതിയുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്ത് സംസാ രിക്കുകയായിരുന്നു അദ്ദേഹം. ഇവരുടെ പ്രവര്‍ത്തനം മറ്റ് സ്ഥലങ്ങളിലും മാതൃകയാക്ക ണം.
സംസ്ഥാനത്ത് ബിജെപി ഇതേവരെയില്ലാത്ത അഭൂതപൂര്‍വ്വമായ ജനപങ്കാളിത്തത്തോടു കൂടിയുള്ള സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും സുരേന്ദ്രന്‍ പറ ഞ്ഞു.സജ്ജമാണ് ചിറക്കടവ് പദ്ധതിയുടെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ പ്രവര്‍ത്തകരെ യും സംസ്ഥാന പ്രസിഡന്റ് അഭിനന്ദിച്ചു.എല്ലാവരും മുഖാവരണമണിയണമെന്ന പ്രധാ നമന്ത്രിയുടെ നിര്‍ദേശം നടപ്പാക്കാനാണ് സജ്ജമാണ് ചിറക്കടവ് പദ്ധതിയിലൂടെ ബിജെ പിയുടെ പ്രവര്‍ത്തനം. നൂറ്റിയന്‍പത് മഹിളാമോര്‍ച്ച പ്രവര്‍ത്തകരാണ് വീടുകളിലിരു ന്ന് മുഖാവരണം നിര്‍മിക്കുന്നതിന് നേതൃത്വം നല്‍കിയത്.പഞ്ചായത്തിലെ പതിനായിര ത്തോളം വീടുകളിൽ നൽകുന്നതിനായി കാൽ ലക്ഷത്തിലധികം മാസ്ക്കുകളാണ് തയ്യാറാവുന്നത്.
കഴുകി ഉപയോഗിക്കാവുന്ന കോട്ടണ്‍ മുഖാവരണമാണ് എല്ലാവര്‍ക്കും നല്‍കുന്നത്. മു ഖാവരണം പ്രത്യേകം കവറുകളിലാക്കി പ്രധാനമന്ത്രിയുടെ സന്ദേശത്തൊടൊപ്പമാണ് വീ ടുകളില്‍ നല്‍കുന്നത്. സജ്ജമാണ് ചിറക്കടവ് പദ്ധതിയുടെ നാലാം ഘട്ട പ്രവര്‍ത്തനങ്ങളു ടെ ഭാഗമായാണ് മാസ്‌കുകള്‍ വിതരണം ചെയ്യുന്നത്. കഴുകി ഉപയോഗിക്കുന്നതിനായി കോട്ടൺ മാസ്കുകളാണ് വിതരണം ചെയ്യുന്നത് ഉദ്ഘാടന സമ്മേളനത്തില്‍ ബിജെപി ചി റക്കടവ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ജി. ഹരിലാല്‍ അദ്ധ്യക്ഷനായി. കോട്ടയം ജില്ലാ സെല്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.ജി.കണ്ണന്‍,സേവാഭാരതി സെക്രട്ടറി കെ.ബി.മനോജ്,മണ്ഡ ലം കമ്മറ്റി പ്രസിഡന്റ് ടി.ബി. ബിനു, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി രാജേഷ് കര്‍ത്താ, എ.ഷിബു,ഇ.എസ്.രാധാകൃഷ്ണന്‍,പി.വി. ദിലീപ്,അരുണ്‍ എം.ഒ. തുടങ്ങിയവര്‍ പ ങ്കെടുത്തു