കാഞ്ഞിരപ്പള്ളി:ജമ്മു കാശ്മീരിലെ കത്വയില്‍ മൃഗീയമായി കൊല്ലപ്പെട്ട എട്ടു വയസുകാ രി ആസിഫ ബാനുവിന്റെ കൊലപാതികളെ തൂക്കിലേറ്റണമെന്ന് അവിശ്വപ്പെട്ടുകൊണ്ട് കാഞ്ഞിരപ്പള്ളി നൈനാര്‍ പള്ളി സെന്‍ട്രല്‍ ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധ റാലിയും ബി.എസ്.എന്‍.എല്‍ ഓഫീസിനു മുന്നില്‍ ധര്‍ണ്ണയും സംഘടിപ്പിച്ചു .കാഞ്ഞിര പ്പള്ളി നൈനാര്‍ പള്ളിയങ്കണ്ണത്തില്‍ നിന്നും ആരംഭിച്ച റാലി ടൗണ്‍ ചുറ്റി ബി.എസ്.എന്‍. എല്‍ ഓഫീസിനു മുന്നില്‍ സമാപിച്ചു.തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം കാഞ്ഞിരപ്പള്ളി നൈനാര്‍ പള്ളി സെന്‍ട്രല്‍ ജമാഅത്ത് ചീഫ് ഇമാം അബ്ദുല്‍ സലാം മൗലവി ഉദ്ഘാടനം ചെയ്തു.

കോടിക്കണക്കന് ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന ഈ രാജൃത്ത് പ്രായ പൂര്‍ത്തിയകാത്ത കുട്ടി കളെ പിഴുതെറിയുന്ന കശ്മലന്‍മാര്‍ക്കെതിര രാജൃം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും നരഭോജികളും കാമഭ്രന്തന്‍മാരുമായ ഇത്തരക്കാരെ ഇന്തൃന്‍ ജുഡീഷറി തൂക്കിലേറ്റി രാജൃത്തിന്റെ മാനംകാക്കണമെന്നും മേലില്‍ ഇത്തരം പ്രവണതകള്‍ രാജൃത്ത് ആവര്‍ ത്തിക്കാതിരിക്കാന്‍ മുന്‍കരുതല്‍ എടുക്കണമെന്നും യോഗം ആവശൃപ്പെട്ടു.
ജമാഅത്ത് പ്രസിഡന്റ് പി.എം അബ്ദുല്‍സലാം അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ദക്ഷി ണ കേരള ലജ്‌നത്തുല്‍ മുഅല്ലിമീന്‍ കാഞ്ഞിരപ്പള്ളി മേഖലാ പ്രസിഡന്റ് മന്‍സൂര്‍ മൗല വി, സെക്രട്ടറി സാദിഖ് മൗലവി, ഹബീബുള്ള മൗലവി, ഫൈസി ചെറുകര എന്നിവര്‍ സംസാരിച്ചു.പ്രതിഷേധറാലിയില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.