ഉഴവൂർ സെന്റ്  സ്റ്റീഫൻ കോളേജിൽ നടന്ന മഹാത്മാ ഗാന്ധി സർവകലാശാല ഇന്റർ കോളേജിയേറ്റ് ജൂഡോ ചാമ്പ്യൻഷിപ്പിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് പുരുഷ വിഭാഗത്തിൽ മൂന്നാം സ്‌ഥാനം നേടി. ഒരു സ്വർണം, ഒരു വെള്ളി, രണ്ടു വെങ്കല മെഡലുകൾ നേടിയാണ് ഈ നേട്ടം.
മൂന്നാം വർഷ ചരിത്ര വിദ്യാർത്ഥി അലൻ കെ തോമസാണ്  81 കിലോ ഗ്രാമം വിഭാ ഗത്തിൽ  സ്വർണമെഡൽ.അമൃത്സറിൽ നടക്കുന്ന അഖിലേന്ത്യ അന്തർ സർവകലാശാല മത്സരത്തിനുള്ള എം ജി ടീമിലേക്കു അലൻ കെ തോമസ് യോഗ്യത നേടി.ജിബിൻ ജിമ്മി ,അർജുൻ രാജശേഖരൻ,ടോണി ബാബു എന്നിവരാണ് മറ്റു മെഡൽ ജേതാക്കൾ. കാലടി ശ്രീ ശങ്കരാ കോളേജിനാണ് ഒന്നാം സ്‌ഥാനം എറണാകുളം സെന്റ് ആൽബർട്ട് കോളേജ് രണ്ടാം സ്‌ഥാനവും നേടി.