ചെറുവള്ളി ക്ഷേത്രത്തിലെ ജഡ്ജിയമ്മാവൻ ക്ഷേത്രത്തിൽ തിരുവിതാംകൂർ രാജകുടും ബാംഗം ദർശനം നടത്തി.അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായിയുടെ മകൻ അവിട്ടം തിരുനാൾ ആദിത്യവർമയാണ് വെള്ളിയാഴ്ച രാത്രി ഇവിടെയെത്തി വഴിപാട് നടത്തിയത്. കേസ് സംബന്ധമായ കാര്യങ്ങളിൽ വിധി അനുകൂലമാകാൻ നിരവധി പ്ര മുഖ ഇവിടെ എത്താറുണ്ട്.ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച് വിധി അനുകൂലമാ കാൻ തിരുവതാംകൂർ മുൻ ദേവസ്വം പ്രസിഡൻ്റ് പ്രയാർ ഗോപാലകൃഷ്ണൻ ഇവിടെ പ്രാർത്ഥനയഞ്ജം നടത്തിയിരുന്നു.
നടിയെ ആക്രമിച്ച കേസിൽ വിധി അനുകൂലമാകാൻ പ്രശസ്ത സിനിമ താരം ദിലീപും ഇ വിടെ എത്തി വഴിപാട് നടത്തിയിരുന്നു.ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ തിരുവിതാം കൂർ രാജകുടുംബത്തിന്റെ അവകാശം ശരിവെച്ച സുപ്രീംകോടതി വിധിയുണ്ടായതിൽ നന്ദിയർപ്പിച്ചാണ് അവിട്ടം തിരുനാൾ ആദിത്യവർമ ദർശനം നടത്തിയത്.