പള്ളിക്കത്തോട് ടൗണിലെ കോട്ടയം റോഡില്‍ സ്ഥിതി ചെയ്യുന്ന ബേക്കറിയില്‍ തീപി ടിത്തം. പിടിയഞ്ചേരില്‍ ബോണിയുടെ ഉടമസ്ഥതയിലുള്ള ജോയീസ് ബേക്കറിക്കാണ് തീപിടിച്ചത്. ഇരുപത് ലക്ഷത്തിന്റെ നഷ്ടമെങ്കിലും കാണുമെന്ന് പ്രാഥമിക വിലയിരു ത്തല്‍. പുലര്‍ച്ചെ ഒന്നോടെ ബേക്കറിയില്‍ തീയും പുകയും ഉയരുന്നതുകൊണ്ട് സമീ പവാസികളാണ് പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പോലീസും പാമ്പാ ടിയില്‍ നിന്നെത്തിയ അഗ്‌നിശമന സേനയും ചേര്‍ന്ന് തീ അണയ്ക്കുകയായിരുന്നു. ബേക്കറിയുടെ താഴത്തെ നിലയിലാണ് തീപിടിത്തം ഉണ്ടായത്.

ഗ്യാസ് സിലിണ്ടര്‍ അടക്കമുണ്ടായിരുന്ന മുകളിലത്തെ നിലയിലേക്ക് തീ പടരാതിരുന്ന തിനാല്‍ വന്‍ അപകടം ഒഴിവായി. താഴത്തെ നിലയില്‍ ഉണ്ടായിരുന്ന ബേക്കറി ഉത്പ ന്നങ്ങളും ഫര്‍ണിച്ചറുകളും മേശയിലുണ്ടായിരുന്ന പണവും പൂര്‍ണമായും കത്തിനശി ച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു. തൊട്ടടുത്ത വ്യാപാ സ്ഥാപനങ്ങളിലേക്ക് തീപടരാതിരുന്നതുമൂലം വന്‍ അപകടം ഒഴിവായി. പ ള്ളിക്കത്തോട് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഫോറന്‍സിക് വിദഗ്ധര്‍, കെഎസ്ഇബി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.